കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഹരിതചട്ടം കർശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സൈൻ പ്രിന്റിംഗ് സ്ഥാപനങ്ങളിൽ വ്യാപക പരിശോധന. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി. ജില്ലാതല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും തദ്ദേശ സ്ഥാപനങ്ങളിലെ ഹെൽത്ത് സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.
നിരോധിത വസ്തുക്കളായ പി.വി.സി, പോളിസ്റ്റർ, കൊറിയൻ ക്ലോത്ത് എന്നിവ വിൽക്കുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളിൽ നിന്ന് 50,000 രൂപ വരെ പിഴ ഈടാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |