SignIn
Kerala Kaumudi Online
Wednesday, 25 March 2026 12.31 AM IST

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഏപ്രിൽ ഒന്നുമുതൽ നിയമങ്ങളിൽ മാറ്റം, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും

Increase Font Size Decrease Font Size Print Page
atm

ന്യൂഡൽഹി: ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയിലെ ബാങ്കുകളിൽ എംടിഎം ഉപയോഗത്തിൽ നിരവധി മാറ്റങ്ങൾ വരും. പ്രമുഖ ബാങ്കുകൾ തങ്ങളുടെ എടിഎം നിയമങ്ങളിലും പണം പിൻവലിക്കൽ പരിധിയിലും മാറ്റം വരുത്തുമെന്നാണ് അറിയിപ്പ്. എച്ച്ഡിഎഫ്സി, പിഎൻബി ബാങ്കുകളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

എടിഎമ്മുകളിൽ നിന്ന് കാർഡ് ഇല്ലാതെ യുപിഐ വഴി പണം പിൻവലിക്കുന്നവ‌രും ഏപ്രിൽ ഒന്ന് മുതൽ തിരിച്ചടി നേരിടും. എച്ച്ഡിഎഫ്സി ബാങ്കിന്റെ അറിയിപ്പ് പ്രകാരം ഇതുവരെ യുപിഐ വഴിയുള്ള പിൻവലിക്കലുകൾ പ്രത്യേകമാണ് കണക്കാക്കിയത്. എന്നാൽ ഏപ്രിൽ ഒന്ന് മുതൽ ഇത് സൗജന്യ എടിഎം ഇടപാടുകളുടെ പരിധിയിൽ ഉൾപ്പെടുത്തു. നിലവിൽ ഓരോ മാസവും അഞ്ച് തവണയാണ് എച്ച്ഡിഎഫ്സി എടിഎമ്മുകളിൽ നിന്ന് സൗജന്യമായി പണം പിൻവലിക്കാൻ കഴിയുന്നത്. ഇനി യുപിഐ വഴി പണം പിൻവലിച്ചാലും ഈ അ‌ഞ്ചിൽ ഒന്ന് കുറയും. നിശ്ചിത പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും 23 രൂപ ഈടാക്കുമെന്നും എച്ച്ഡിഎഫ്സി അറിയിച്ചു.

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തങ്ങളുടെ ഡെബിറ്റ് കാർഡുകൾ വഴി ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുകയിൽ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ ചില കാർഡുകൾ ഉപയോഗിച്ച് ഒരു ലക്ഷം രൂപവരെ പിൻവലിക്കാമായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം ഇത് 50,000 രൂപ മുതൽ 75,000 രൂപ വരെ കുറയും. ഓരോ കാർഡിന്റെയും തരത്തിനനുസരിച്ചായിരിക്കും ഈ മാറ്റം.

അതേസമയം, എടിഎം കാർഡില്ലാതെ പണം പിൻവലിക്കാൻ പുതിയ സംവിധാനം ജിയോ പേയ്‌മെന്റ് ബാങ്ക് അവതരിപ്പിച്ചു. ബാങ്കിംഗ് പോയിന്റുകളിൽ പോയി മൊബെെൽ ആപ്പ് വഴി ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇനി പണം പിൻവലിക്കാം.

TAGS: NEWS 360, NATIONAL, NATIONAL NEWS, ATM, RULES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.