SignIn
Kerala Kaumudi Online
Tuesday, 24 March 2026 9.25 PM IST

'ബിഷപ്പിനെ  നികൃഷ്ട  ജീവിയെന്ന്  മുഖ്യമന്ത്രി  വിളിച്ചു, എത്രപേരെയാണ്   പാർട്ടിക്ക്  എതിരാക്കുന്നത്'; വീണ്ടും  വിമർശനവുമായി  ജി സുധാകരൻ

Increase Font Size Decrease Font Size Print Page
g-sudhakaran

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമർശനവുമായി സിപിഎം വിട്ട മുൻമന്ത്രി ജി സുധാകരൻ. മുഖ്യമന്ത്രി തനിക്ക് ചെറ്റ എന്ന് പേരിട്ടു, ഇങ്ങനെയുള്ള ആളുകൾ അധികാരത്തിൽ തുടരണോ? ഇക്കാര്യം ജനം ചിന്തിക്കണമെന്നും സുധാകരൻ പറഞ്ഞു. ഭരണഘടനാ സംരക്ഷകനാണ് മുഖ്യമന്ത്രിയെന്നും കേസിന് പോയാൽ പ്രശ്നമാണെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.

'ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് മുഖ്യമന്ത്രി വിളിച്ചു. വെളുത്ത് സുമുഖനായ പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ചു. എത്രപേരെയാണ് പാർട്ടിക്ക് എതിരാക്കുന്നത്. കോൺഗ്രസുകാർക്ക് ആളെ കൂട്ടിത്തരുന്നുണ്ട്. കോൺഗ്രസിൽ ആൾ കൂടുന്നത് നല്ല പ്രവർത്തികൊണ്ട് മാത്രമാണ്. എസ്എഫ്ഐയിലും ഡിവെെഎഫ്ഐയിലും നല്ല നേതാക്കളില്ല. പണ്ടൊക്കെ നേതൃനിര കണ്ട് കെഎസ്‌യുക്കാർ അസൂയപ്പെട്ടിരുന്നു. നാലാളറിയുന്ന ആരും ഇന്ന് ഡിവെെഎഫ്ഐയിലില്ല. ഏരിയ സെക്രട്ടറി കള്ള് ഷാപ്പിലിരുന്ന് ജി സുധാകരന്റെ തന്തയ്ക്ക് വിളിക്കുന്നു. പാർട്ടിക്കാർ കള്ളുഷാപ്പിലിരുന്ന് ഫേസ്ബുക്കിൽ തനിക്കെതിരെ പോസ്റ്റിടുന്നു. ഭാവിയിൽ ഈ പ്രസ്ഥാനത്തെ നയിക്കാൻ ആളില്ലാതെ വരും. കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഈ നാടിന് ആവശ്യമാണ്'- സുധാകരൻ വ്യക്തമാക്കി.

അതേസമയം, ജി സുധാകരനെതിരായ മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പ്രയോഗത്തെ ന്യായീകരിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എ കെ ബാലൻ രംഗത്തെത്തി. ജി സുധാകരൻ കാണിച്ചത് 'ചെറ്റത്തരമെന്ന്' മുഖ്യമന്ത്രിയുടെ പ്രയോഗം ചർച്ചയാക്കേണ്ടേ കാര്യമില്ലെന്നാണ് ബാലൻ വ്യക്തമാക്കിയത്. മുഖ്യമന്ത്രി സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല. ചെറ്റത്തരമെന്നാണ് പറഞ്ഞതെന്നാണ് ബാലന്റെ വാദം.

TAGS: G SUDHAKARAN, CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.