
കൊച്ചി: ജി.സുധാകരനെപ്പോലുള്ള മുതിർന്ന നേതാക്കൾക്കെതിരെ മുഖ്യമന്ത്രി ഉപയോഗിച്ച ഭാഷ കേരളീയ സംസ്കാരത്തിന് നിരക്കാത്തതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
നരേന്ദ്ര മോദിയെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ആക്രമിക്കുന്നത്. ബി.ജെ.പിക്കെതിരെ പോരാടുന്നത് രാഹുൽ ഗാന്ധി മാത്രമാണ്.
പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ സി.പി.എം സൈബർ വിംഗിനെ ഉപയോഗിച്ച് നടത്തുന്ന തരംതാഴ്ന്ന ആക്രമണങ്ങൾ ദൗർഭാഗ്യകരമാണ്. കലാകാരൻ രമേഷ് പിഷാരടിയെ തോമസ് ഐസക് 'കോമാളി" എന്ന് വിളിച്ചത് രാഷ്ട്രീയ പാപ്പരത്തമാണ്. സി.പി.എം നിരവധി നടന്മാരെ രാഷ്ട്രീയത്തിൽ ഇറക്കിയിട്ടുള്ളത് ഐസക് മറക്കരുത്.
യു.ഡി.എഫിൽ അടുത്ത മുഖ്യമന്ത്രി ആരെന്ന തർക്കമില്ല.തിരഞ്ഞെടുപ്പ് വിജയത്തിനാണ് മുൻഗണന. ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും പാർട്ടി ഒറ്റക്കെട്ടായി അംഗീകരിക്കും. സി.പി.എമ്മിൽ ഒരു നേതാവ് മാത്രമുള്ളപ്പോൾ,പ്രാപ്തിയുള്ള ഒട്ടനവധി നേതാക്കളുള്ളതാണ് കോൺഗ്രസിന്റെ കരുത്തെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |