SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.50 PM IST

മുഖ്യമന്ത്രി വിളിച്ചിട്ടില്ലെന്ന് ജി സുധാകരൻ; ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും, റോഡ് ഷോയും നടത്തും

Increase Font Size Decrease Font Size Print Page
g-sudhakaran

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ജി സുധാകരൻ ഇന്ന് നാമനിർദേശപ്രത്രിക സമർപ്പിക്കും. ആലപ്പുഴ കളക്ടറേറ്റ് പരിസരത്ത് നിന്നും ജാഥയായി എത്തി ഉച്ചക്ക് 12.30നും 1.30 നും ഇടയിലാണ് പത്രിക സമർപ്പണം. ശേഷം തീരദേശ റോഡ് വഴി റോഡ് ഷോയും നടത്തും.

ഇതിനിടെ, കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിന് സുധാകരൻ മറുപടി നൽകി. സഖാവിനല്ല, ഒരു മനുഷ്യന് ചേരാത്ത വഞ്ചനയാണ് ജി സുധാകരൻ കാട്ടിയതെന്നും മൂന്ന് തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, തന്റെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഫോണിൽ നിന്ന് കോൾ വന്നിട്ടില്ലെന്നും സി എം എന്ന പേരിലാണ് ഫോണിൽ പിണറായി വിജയന്റെ നമ്പർ സേവ് ചെയ്‌തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

TAGS: G SUDHAKARAN, CANDIDATE, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.