
ബൊഗോട്ട:കൊളംബിയയിൽ 125 സൈനികരുമായി സഞ്ചരിച്ച വിമാനം ആമസോൺ വനത്തിൽ തകർന്നുവീണ് ഒരാൾ മരിച്ചു.
77പേരെ പരിക്കുകളോടെ രക്ഷിച്ചു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രാദേശിക സമയം ഇന്നലെ രാവിലെ പെറു അതിർത്തിക്ക് സമീപം പോർട്ടോ ലെഗ്വിസാമോയിലായിരുന്നു സംഭവം. വ്യോമസേനയുടെ ലോക്ക്‌ഹീഡ് മാർട്ടിൻ സി-130 ഹെർക്കുലീസ് മോഡൽ വിമാനം സൈനികരുമായി പറന്നുയർന്ന് സെക്കൻഡുകൾക്കുള്ളിൽ വീഴുകയായിരുന്നു.അപകട കാരണം വ്യക്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |