ചെങ്ങന്നൂർ: ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനത്ത് നടക്കുന്ന മഞ്ഞൾ നീരാട്ടിനോടനുബന്ധിച്ച് കൊട്ടാരത്തുപറമ്പ് കുടുംബം വർഷങ്ങളായി നടത്തി വരുന്ന അന്നദാനം ഈ വർഷം അൻപതാം വാർഷികത്തിൽ വിപുലമായി നടത്തി. മന്ത്രി സജി ചെറിയാൻ അന്നദാനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചെങ്ങന്നൂർ നഗരസഭ ചെയർമാൻ മനീഷ് കീഴാംമഠത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം നിതിൻ ചെറിയാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി. ശ്രീകുമാർ, പി.കെ. അനിൽകുമാർ, വരുൺ മട്ടയ്ക്കൽ, ശോഭ വർഗീസ്, വിജയകുമാരി, ബിജു അലക്സാണ്ടർ, റെജി കാഞ്ഞിക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജേക്കബ്, മോഹൻ കൊട്ടാരത്തുപറമ്പിൽ, ടി.സി. ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ കിഴക്കേറ്റത്ത്, ശശികുമാർ ആശാരിപറമ്പ്, സുജിത്ത് കൊട്ടാരത്തുപറമ്പിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |