തിരുവല്ല : എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണിയുടെ മണ്ഡലപര്യടനം കവിയൂരിൽ തുടക്കം കുറിച്ചു. മുൻ ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയായിരുന്നു പര്യടനം. അമ്മമാർ ഉൾപ്പെടെ നിരവധി പേർ സ്ഥാനാർത്ഥിയെ താമരപ്പൂക്കൾ നൽകിയും ഷാൾ അണിയിച്ചും അനൂപ് ആന്റണിയെ സ്വീകരിച്ചു. തിരുവല്ലയുടെ വികസന പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടത് ഡബിൾ എഞ്ചിൻ എം.എൽ.എയാണെന്ന് സ്വീകരണ പരിപാടികളിൽ അനൂപ് ആന്റണി പറഞ്ഞു. കവിയൂർ പഞ്ചായത്ത് ഓഫീസിന് സമീപത്തു നിന്നും ആരംഭിച്ച പര്യടനം, ഞാലിക്കണ്ടം, തോട്ടഭാഗം, പുന്നിലം, മനക്കച്ചിറ, കാവുങ്കൽപ്പടി, കുരുതികാമൻകാവ്, മത്തിമല വഴി ഞാലിക്കണ്ടം കവലയിൽ സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |