
പെരുമ്പാവൂർ: കേരളത്തിലാദ്യമായി കോളേജ് ക്യാമ്പസ് കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന വയോജന ക്ഷേമ പദ്ധതിയായ 'ക്യാമ്പസ് പകലിടം' അറയ്ക്കപ്പടി ജയ് ഭാരത് കോളേജിൽ ആരംഭിച്ചു. കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം, ഹോപ്‌സ് സ്റ്റുഡന്റ് അസോസിയേഷൻ, എം.എസ്.എസ്, ജെബിഐസിഡിആർ എൻ.ജി.ഒ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പഞ്ചായത്തുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പെരുമ്പാവൂർ വായനക്കാട്ട് ഹോസ്പിറ്റൽ ഡയറക്ടർ ഡോ.ലൈജു നാദിർഷ പദ്ധതി ഉദ്ഘാടനം ചെയ്തു. ജയ് ഭാരത് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റിയൂഷൻ ചെയർമാൻ എ.എം കരീം അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തന മേഖലയിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ സുഹൃദ് സദൻ എൻ.ജി.ഒ സെക്രട്ടറി സിസ്റ്റർ ആൻസി മണിയംകോട്ടിനെ ചടങ്ങിൽ ആദരിച്ചു. എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ഷമീർ കെ. മുഹമ്മദ് വയോജനങ്ങൾക്കുള്ള 'സ്‌നേഹപ്പൊതി' പ്രകാശനം ചെയ്തു. എം.ജി യൂണിവേഴ്‌സിറ്റി മൂന്നാം സെമസ്റ്റർ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എസ്. സുനിതയെയും മികച്ച സാമൂഹിക പ്രവർത്തക അവാർഡ് നേടിയ രണ്ടാം വർഷ എം.എസ്.ഡബ്ല്യു വിദ്യാർത്ഥി മുഹമ്മദ് സുഫിയാനെയും യോഗത്തിൽ ആദരിച്ചു. ജയ് ഭാരത് ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഷാജഹാൻ എം.എസ്, സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. ദീപ്തി രാജ്, ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ജിതേഷ് കുമാർ, വയോമിത്രം പ്രോജക്ട് കോ ഓർഡിനേറ്റർ സിൻസി ഐസക്, അദ്ധ്യാപകൻ നിഖിൽ സാം എബ്രഹാം, ഹോപ്‌സ് അസോസിയേഷൻ പ്രസിഡന്റ് അക്ഷയ് സുരേഷ്, സെൻവോറ സ്റ്റുഡന്റ് കോ ഓർഡിനേറ്റർ ഷിനി വി.എസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |