SignIn
Kerala Kaumudi Online
Wednesday, 25 March 2026 7.57 AM IST

അയ്യോ...പൊള്ളുന്നേ... യാത്രികർ സൂക്ഷിക്കണേ

Increase Font Size Decrease Font Size Print Page
traffic

  • കോടതി ജംഗ്ഷനിലെ യാത്ര കഠിനം

ചാലക്കുടി: അനുദിനം ചൂട് കൂടുന്നതല്ലാതെ യാതൊരു കുറവുമില്ല... നട്ടുച്ചനേരത്ത് കോടതി ജംഗ്ഷനിലെ അടിപ്പാത വഴി പോകുന്ന ഇരുചക്ര വാഹന യാത്രികർ ഒന്നു സൂക്ഷിക്കണേ...നിങ്ങൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാദ്ധ്യതയേറെയാണ്. പെരിവെയിലത്ത് അരമണിക്കൂറെങ്കിലും ഗതാഗതക്കുരുക്കിൽപ്പെട്ട് നട്ടംതിരിയുന്ന അവസ്ഥയ്ക്ക് ഇവിടെ ഇപ്പോഴും ഒരു അയവില്ല. വലിയ വാഹനങ്ങൾക്കിടയിൽപെട്ട് നിൽക്കുമ്പോൾ വീർപ്പ് മുട്ടുകയാണെന്ന് ഇവർ പറയുന്നു. ഏൽക്കുന്ന ചൂട് സൂര്യാഘാതത്തിന് വഴിവയ്ക്കുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക. രാവിലെയും വൈകിട്ടും ഗതാഗത നിയന്ത്രണത്തിന് പൊലീസ് സേവനമുണ്ട്. അതില്ലാത്ത ഉച്ചയ്ക്ക് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോൾ പരിഹാരത്തിന് ആരുമില്ലാത്ത അവസ്ഥയും. വാഹനങ്ങൾക്ക് സുഗമമായി തിരിഞ്ഞുപോകാൻ സർവീസ് റോഡുകൾക്ക് വേണ്ടത്ര വീതിയില്ലാത്തതാണ് ഇവിടുത്തെ പ്രശ്‌നം. മൂന്ന് വർഷം മുമ്പ് അടിപ്പാത ഉദ്ഘാടനം ചെയ്യുമ്പോൾ അധികം വൈകാതെ പ്രശ്നം പരിഹരിക്കുമെന്നായിരുന്നു ജനപ്രതിനിധികളുടെ ഉറപ്പ്. ചർച്ചകളും യോഗങ്ങളും നിരവധി നടത്തിയതല്ലാതെ ഒന്നും നടന്നില്ലെന്നത് പറയാതെ വയ്യ.


യാത്ര ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ...

ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക.
യാത്ര ചെയ്യുമ്പോൾ കുപ്പിയിൽ വെള്ളം കരുതാം.
കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക.
ഉപ്പുചേർത്ത കഞ്ഞിവെള്ളം, കരിക്ക്, ഇഞ്ചിനീര് ചേർത്ത നാരങ്ങാവെള്ളം, മോര് എന്നിവ കുടിക്കാം.
സൂര്യാഘാതമേറ്റതായി സംശയം തോന്നിയാൽ ചികിത്സ ഉറപ്പുവരുത്തുക.
അനാവശ്യ യാത്രകൾ ഒഴിവാക്കുക.

വരും ദിവസങ്ങളിലെ താപനില (ശരാശരി)

കൂടിയത് /കുറഞ്ഞത്

ഇന്ന് 37/24

നാളെ 38/25

വെള്ളി 36/25

ശനി 33/25

ഞായർ 35/25

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.