തൃപ്രയാർ: ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 26 -ാം ദേശീയ യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള യൂത്ത് വനിതാ ടീം അംഗങ്ങൾക്കും ഒഫീഷ്യൽസിനും സംസ്ഥാന വോളിബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. എല്ലാ മത്സരങ്ങളും വിജയിച്ചാണ് കേരളം കിരീടത്തിൽ മുത്തമിട്ടത്. സ്വീകരണ ചടങ്ങിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സുരേഷ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് അഖിൽ അനിരുദ്ധൻ, സംസ്ഥാന വോളിബാൾ അസോസിയേഷൻ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ബിജുരാജ്, ബിന്നി, ജോഷി ജോർജ്, പി.ശിവകുമാർ, സുദേവൻ, ബൈജു കെ. ഇസ്മയിൽ, പരമേശ്വരൻ, ശശിധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |