
ന്യൂഡൽഹി: ഇന്ത്യയിലെത്തുന്ന വിദേശികളുടെ ഇമിഗ്രേഷൻ,വിസ,ഫോറിനേഴ്‌സ് രജിസ്ട്രേഷൻ ആൻഡ് ട്രാക്കിംഗ് (ഐ.വി.എഫ്.ആർ.ടി) പ്ലാറ്റ്‌ഫോം 2031വരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നിയമവിരുദ്ധ കുടിയേറ്റം തടയാനും ഇന്ത്യയിലെത്തുന്ന വിദേശികളുടെ നീക്കം ട്രാക്കു ചെയ്യാനും ഒളിവിൽ കണ്ടെത്തുന്നവരെ കണ്ടെത്താനാവുന്ന വിധത്തിൽ ഐ.വി.എഫ്.ആർ.ടി പരിഷ്‌കരിക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചു. അന്വേഷണ ഏജൻസികൾക്ക് വിവരങ്ങൾ ലഭ്യമാക്കാനും ദേശീയ സുരക്ഷ ശക്തിപ്പെടുത്താനും പ്ളാറ്റ്ഫോം സഹായകരമാണ്. പദ്ധതിക്കായി 1,800 കോടി വകയിരുത്തി.
ടൂറിസം,മെഡിക്കൽ,ബിസിനസ് മേഖലകൾക്ക് സഹായകമാകും വിധം പ്ളാറ്റ്ഫോം ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മുൻകാലങ്ങളിൽ നിന്ന് വ്യവ്യസ്‌തമായി ഐ.വി.എഫ്.ആർ.ടിലൂടെ വിസാ നടപടികൾ വേഗത്തിലാക്കി. ഇ-വിസ അപേക്ഷകൾ 72 മണിക്കൂറിനുള്ളിൽ തീർപ്പാക്കുന്നു. ഇമിഗ്രേഷൻ പോസ്റ്റുകളിലെ യാത്രക്കാരുടെ ക്ലിയറൻസ് സമയം 2.5-3 മിനിട്ടായി കുറഞ്ഞു. ഓട്ടോമേറ്റഡ് ഇ-ഗേറ്റുകളുള്ള വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ ക്ലിയറൻസിന് 30 സെക്കൻഡ് മതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |