
കൊല്ലം: നാടകത്തോടുള്ള പ്രണയം കൊണ്ടാണ് തൃശൂരുകാരനായ ഇ.എ.രാജേന്ദ്രൻ കാളിദാസ കലാകേന്ദ്രത്തിന്റെ അമരക്കാരനായി കൊല്ലത്തുകാരനായത്. അരങ്ങുകൾ കുറഞ്ഞ് കടുത്ത പ്രതിസന്ധി രൂപപ്പെട്ടിട്ടും അദ്ദേഹം നാടകരംഗം ഉപേക്ഷിച്ചില്ല. എല്ലാവർഷവും പുതിയ നാടകം അരങ്ങിലെത്തിക്കണമെന്ന മോഹം ഫലപ്രദമാകാത്തത് കൊവിഡ് കാലത്ത് മാത്രമാണ്.
വില്ലനായി അരങ്ങിലെത്തിയ നാടകങ്ങളുടെ സൗമ്യനായ സംവിധായകനായിരുന്നു ഇ.എ.രാജേന്ദ്രൻ. കാളിദാസ കലാകേന്ദ്രത്തിലെ അഭിനേതാക്കളുടെ ഹൃദയങ്ങളിൽ ക്ഷുഭിതനാകാത്ത സംവിധായകനായിരുന്നു രാജേന്ദ്രൻ. ഒ.മാധവനു പിന്നാലെയാണ് കാളിദാസ കലാകേന്ദ്രത്തിന്റെ സംവിധായകനായി ഇ.എ.രാജേന്ദ്രൻ മാറിയത്.
ആദ്യം സംവിധാനം ചെയ്ത റെയ്ൻബോ എന്ന നാടകത്തിന് മികച്ച നാടകത്തിനും മികച്ച സംവിധായകനമുള്ള അവാർഡ് ലഭിച്ചു. ഷേക്സ്പിയറിന്റെ മാക്ബെത്ത് മെഗാ ബഡ്ജറ്റിൽ അരങ്ങിലെത്തിച്ചു. കുമാരനാശാന്റെ കരുണ അരങ്ങിലെത്തിച്ച് മികച്ച നാടകത്തിനും സംവിധായകനുമുള്ള കേരള സംഗീത നാടക അക്കാഡമിയുടെ അവാർഡ് നേടി. ശാകുന്തളമാണ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത നാടകം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |