
ഷാർജ: ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കഫറ്റീരിയ ജീവനക്കാരനായ കോഴിക്കോട് താമരശേരി ചാലക്കര സ്വദേശി ചാലപ്പടിക്കൽ നിഷാദ് (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊടുവള്ളി കരുവൻ പൊയിൽ സ്വദേശിയും സഹപ്രവർത്തകനുമായ ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേരും ഒരേ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരികയയിരുന്നു. അൽ മുത്തീനയിലെ കഫറ്റീരിയയിലെ ഡെലിവറി ബോയ് ആണ് നിഷാദ്. പ്രതി ഷമീർ ഈ കടയിലെ ജ്യൂസ് മേയ്ക്കറാണ്. വാക്കുതർക്കം കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |