
ശ്രീനഗർ: ജമ്മു കാശ്മീരിലെ കാർഗിൽ ജില്ലയിൽ ഹിമപാതത്തിൽ ഏഴ് മരണം. ജമ്മു കാശ്മീരിനെയും ലഡാക്കിനെയും ബന്ധിപ്പിക്കുന്ന സോജില പാസിന് സമീപമാണ് അപകടമുണ്ടായത്. അഞ്ച് പേർക്ക് പരിക്കേറ്റു. ശ്രീനഗറിൽ നിന്ന് കാർഗിലിലേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഞ്ഞു വീഴ്ചയെത്തുടർന്ന് പ്രദേശത്ത് നിരവധി വാഹനങ്ങൾ കുടുങ്ങികിടക്കുകയാണ്. സംസ്ഥാന ദുരന്തനിവാരണ സേനയും ഗന്ദർബാൽ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കനത്ത മഞ്ഞും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. അപ്രതീക്ഷിതമായാണ് ഹിമപാതമുണ്ടായത്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |