SignIn
Kerala Kaumudi Online
Wednesday, 13 May 2026 9.06 PM IST

ഭാഗ്യനമ്പർ മാത്രം നോക്കി ടിക്കറ്റെടുത്തു; മലയാളി പ്രവാസിയെ തേടിയെത്തിയത് വമ്പൻ സമ്മാനം

Increase Font Size Decrease Font Size Print Page
bigticket

അബുദാബി: പല മലയാളി പ്രവാസികളുടെയും തലവര മാറ്റിയ യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യനേട്ടത്തിൽ മലയാളികൾ. മാർച്ച് മൂന്നാം വാരത്തിൽ നടന്ന നറുക്കെടുപ്പിലാണ് മൂന്ന് മലയാളികൾക്ക് വൻ സമ്മാനമടിച്ചത്. ഇന്ത്യയിൽ നിന്നുള്ള മൂന്ന് പേർക്കും പാകിസ്ഥാനിൽ നിന്നുള്ള ഒരാൾക്കും 200 ഗ്രാം തൂക്കം വരുന്ന 24 കാരറ്റിന്റെ സ്വർണക്കട്ടിയാണ് സമ്മാനമായി ലഭിച്ചത്.

18 വർഷമായി ദുബായിയിൽ സെയിൽസ് പ്രൊഫഷണലായി ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി സുനീഷ് കൃഷ്ണൻ ബാലകൃഷ്ണനാണ് വൻ ഭാഗ്യം തേടിയെത്തിയവരിൽ ഒരാൾ. കഴിഞ്ഞ എട്ടുവർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്ന് സുനീഷ് പറയുന്നു. ഇത്തവണ നാല് സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റെടുത്തത്. തന്റെ ഭാഗ്യനമ്പറായ മൂന്നിൽ അവസാനിക്കുന്ന നമ്പറുള്ള ടിക്കറ്റുകൾ മാത്രമാണ് സുനീഷ് എടുക്കാറുള്ളത്. സമ്മാനത്തിന്റെ ഒരു വിഹിതം നാട്ടിലെ അനാഥാലയത്തിന് നൽകാനാണ് സുനീഷിന്റെ തീരുമാനം.

ദുബായിൽ 20 വർഷമായി ബിസിനസ് ചെയ്യുന്ന ശരത് ബാലനാണ് സ്വർണസമ്മാനം നേടിയ മറ്റൊരു ഭാഗ്യശാലി. മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് ശരത് ടിക്കറ്റെടുത്തത്. സമ്മാനത്തിനർഹനായ വിവരമറിയിക്കാൻ ബിഗ് ടിക്കറ്റ് അധികൃതർ വിളിച്ചപ്പോൾ മീറ്റിംഗിലായിരുന്നതിനാൽ ഫോണെടുക്കാൻ സാധിച്ചില്ല. പിന്നീട് ഓൺലൈനിലൂടെ ഫലം പരിശോധിച്ചപ്പോഴാണ് വിവരമറിഞ്ഞത്. നിലവിൽ സമ്മാനത്തുക എന്തിനാണുപയോഗിക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ ടിക്കറ്റ് വാങ്ങുന്നത് ഇനിയും തുടരുമെന്നും ശരത് പറഞ്ഞു.

കേരളത്തിലെ ഡോക്‌ടറായ മുഹമ്മദ് ഇബ്രാഹിമാണ് ബിഗ് ടിക്കറ്റ് സമ്മാനം ലഭിച്ച മൂന്നാമത്തെ വിജയി. 20 വർഷമായി ടിക്കറ്റെടുക്കുന്ന പിതാവിൽ നിന്നും യുഎഇയിലുള്ള സഹോദരനിൽ നിന്നുമാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് ഇബ്രാഹിം അറിഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷമായി ആറ് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ടിക്കറ്റെടുക്കുന്നു. ഈ വർഷമവസാനം ഉപരിപഠനത്തിനായി കാനഡയിലേയ്ക്ക് പോകാൻ തയ്യാറെടുക്കുകയാണ് ഇബ്രാഹിം.

TAGS: NEWS 360, GULF, GULF NEWS, BIGTICKET, UAE, LOTTERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360