SignIn
Kerala Kaumudi Online
Sunday, 26 April 2026 12.55 AM IST

രണ്ട്  വർഷത്തോളം നീണ്ട  ആസൂത്രണം; കുവെെറ്റിലെ ജുവലറിയിൽ നിന്ന് പ്രവാസി കടത്തിയത് 22 കോടിയുടെ സ്വർണം

Increase Font Size Decrease Font Size Print Page
gold

കുവെെറ്റ് സിറ്റി: കുവെെറ്റിലെ പ്രമുഖ ജുവലറിയിൽ നടന്ന മോഷണക്കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും വിധി പറഞ്ഞ് അപ്പീൽ കോടതി. കേസിലെ ഒന്നാം പ്രതിയും ഇന്ത്യക്കാരനുമായ സെയിൽസ്മാന് പത്ത് വർഷം തടവും കൂട്ടുപ്രതിയായ കുവെറ്റ് സ്വദേശിനിക്ക് അഞ്ചുവർഷം തടവും കോടതി വിധിച്ചു. മോഷ്ടിക്കപ്പെട്ട സ്വർണാഭരണങ്ങളുടെ മൂല്യമായ 8,09,000 കുവെെറ്റ് ദിനാർ (ഏകദേശം 22 കോടിയിലധികം ഇന്ത്യൻ രൂപ) ഇരുവരും പിഴയായി ഒടുക്കണമെന്നും കോടതി ഉത്തരവിട്ടു.

രണ്ട് വർഷത്തോളം നീണ്ട ആസൂത്രിതമായ മോഷണമാണ് ജുവലറിൽ നടന്നത്. സ്ഥാപനത്തിലെ സെയിൽസ്മാനായിരുന്ന ഇന്ത്യൻ പൗരൻ കുവെെറ്റ് സ്വദേശിനിയും അവരുടെ മകളുമായി ചേർന്ന് എട്ട് ലക്ഷത്തിലധികം ദിനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങൾ കുറഞ്ഞ വിലയ്ക്ക് പാകിസ്ഥാൻ സ്വദേശിക്കാണ് വിറ്റത്. നിലവിൽ പാകിസ്ഥാൻ പൗരൻ ഒളിവിലാണ്.

തന്നെ വിവാഹം കഴിക്കുമെന്ന് വിശ്വസിപ്പിച്ചാണ് യുവതി മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് ഇന്ത്യൻ പൗരൻ കോടതിയിൽ ആരോപിച്ചു. തെളിവുകളുടെ അഭാവത്തിൽ കുവെെറ്റ് സ്വദേശിനിയുടെ മകളെ കോടതി കുറ്റവിമുക്തയാക്കി.

TAGS: NEWS 360, GULF, GULF NEWS, GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.