SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.23 AM IST

കേരളത്തിൽ മൂന്ന് മാസത്തിനിടെ കാണാതായത് 891  പേരെ; അന്വേഷിച്ച് പൊലീസ്

Increase Font Size Decrease Font Size Print Page
missing-case

തിരുവനന്തപുരം: കേരളത്തിൽ കാണാതാകുന്നവരുടെ എണ്ണം ക്രമാനുഗതമായി വർദ്ധിക്കുന്നുവെന്ന് കേരള പൊലീസിന്റെ ഔദ്യോഗിക കണക്കുകൾ. കേരളാ പൊലീസിന്റെ വെബ്സെറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകളനുസരിച്ച് 2020 മുതൽ 2024 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. 2020ൽ 8,700 ഓളം കേസുകൾ റിപ്പോർട്ട് ചെയ്തു. 2024ൽ ഇത് 11,897 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ അ‌ഞ്ച് വർഷത്തിനിടെയിലെ ഏറ്രവും ഉയർന്ന നിരക്കാണിത്. 2021ൽ 9,500ന് മുകളിൽ മിസിംഗ് കേസുകൾ രേഖപ്പെടുത്തി. 2022ൽ ഏകദേശം 11,259 കേസുകളും 2023ൽ 11,760 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ 2025ൽ ഇതിൽ നേരിയ കുറവുണ്ടായി. 11,139 കേസുകളാണ് 2025ൽ റിപ്പോർട്ട് ചെയ്തത്. 2026ൽ ഇതുവരെ 891 കേസുകളാണ് രേഖപ്പെടുത്തിയത്. റിപ്പോർട്ട് ചെയ്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളാണ് കേരള പൊലീസിന്റെ സെെറ്റിൽ ലഭ്യമായത്.

TAGS: POLICE, MISSING CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.