
രൺവീർ സിംഗ് നായകനായി എത്തിയ ധുരന്ദർ: ദ റിവഞ്ച് എന്ന ചിത്രത്തിന്റെ ലാഭവിഹിതം ആവശ്യപ്പെട്ട് പാകിസ്ഥാനിലെ ല്യാരി നിവാസികൾ. ധുരന്ദർ സിനിമ ഷൂട്ട് ചെയ്തതിന്റെ പശ്ചാത്തലം ല്യാരിയാണ്. ഞങ്ങളുടെ നാടിന്റെ വികസനത്തിനായി ചിത്രത്തിന്റെ നിർമ്മാതാക്കൾ ലാഭവിഹിതത്തിന്റെ പകുതിയോ അതിലധികമോ നൽകണമെന്നാണ് ല്യാരി നിവാസികൾ ആവശ്യപ്പെടുന്നത്. ഞങ്ങളുടെ നഗരത്തെ ഉപയോഗപ്പെടുത്തിയാണ് ഇത്രയധികം പണം സമ്പാദിച്ചതെന്നും പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.
'ചിത്രം 1000 കോടി നേടിയിട്ടുണ്ടെങ്കിൽ 500 കോടി രൂപയെങ്കിലും ഞങ്ങൾക്ക് നൽകണം. എന്നാൽ മാത്രമേ ഇവിടെയുള്ള റോഡുകൾ നന്നാക്കാൻ സാധിക്കുകയുള്ളൂ. ല്യാരിയുടെ പേരിൽ പണം സമ്പാദിക്കുമ്പോൾ, ആ പണം പ്രദേശത്ത് കൂടി ഉപകരിക്കണം. അതുകൊണ്ട് സിനിമയുടെ നിർമ്മാതാക്കൾ നല്ലൊരു തുക സംഭാവന നൽകണം'- പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
ഐഎംഎഫിൽ നിന്നടക്കം കോടിക്കണക്കിന് രൂപ ലഭിച്ചിട്ടും പാക് സർക്കാർ ല്യാരിയുടെ വികസനത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപമുണ്ട്. സിനിമ വലിയ ഹിറ്റായതോടെ ല്യാരിയുടെ ശോചനീയാവസ്ഥയും ചർച്ചയാകുന്നുണ്ട്. ല്യാരി നിവാസികളുടെ പ്രതികരണങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |