
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്രസ്‌മാരകങ്ങൾ സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയ ആർക്കിയോളജിക്കൽ സർവേ ഡയറക്‌ടർ ജനറലിനെതിരെ കോടതിയലക്ഷ്യനടപടിയിലേക്ക് സുപ്രീംകോടതി. ആദ്യപടിയായി ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ഏപ്രിൽ 13ന് നേരിട്ടു ഹാജരാകണമെന്ന് ജസ്റ്റിസുമാരായ അഹ്സാനുദ്ദിൻ അമാനുള്ള, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. പൊതുതാത്പര്യഹർജിയിലാണ് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ ഡയറക്‌ടർ ജനറൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. രാജ്യതലസ്ഥാനത്തെ 173ൽപ്പരം പൈതൃക സ്‌മാരകങ്ങൾ സംരക്ഷിക്കുന്ന വിഷയമാണ് കോടതിക്കു മുന്നിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |