
ലോകത്തെ ആദ്യ പ്രോട്ടീൻ കോണ്ടം പുറത്തിറക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ഫിറ്റ്‌നസ് ബ്രാൻഡ് ബീസ്റ്റ് ലൈഫ്. കണ്ടന്റ് ക്രിയേറ്ററും ഫിറ്റ്‌നസ് കോച്ചുമായ ഗൗരവ് തനേജയാണ് പുതിയ ഉത്‌പന്നം പ്രഖ്യാപിച്ചത്. വിവിധ സപ്ളിമെന്റുകളുടെ വില്പനയിൽ പേരുകേട്ട ബ്രാൻഡാണ് ബീസ്റ്റ് ലൈഫ്.
ഇൻസ്റ്റാഗ്രാമിലൂടെ പുതിയ ഉത്‌പന്നത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വാനില, ചോക്ലേറ്റ്, സ്‌ടോബറി എന്നിങ്ങനെ മൂന്ന് ഇനം ഉത്‌പന്നങ്ങളാണുള്ളത്. അതേസമയം, ഏപ്രിൽ ഫൂൾ ദിനം അടുക്കവേ സമൂഹമാദ്ധ്യമ ഉപഭോക്താക്കളെ കബളിപ്പിക്കാനാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |