SignIn
Kerala Kaumudi Online
Tuesday, 31 March 2026 3.22 AM IST

കോയമ്പത്തൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം, പാലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

Increase Font Size Decrease Font Size Print Page
accident

കോയമ്പത്തൂർ: കോയമ്പത്തൂരിന് സമീപം മദുക്കരൈയിൽ കെ ജി ചാവടി പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പടെ മൂന്നുപേർ മരിച്ചു. പാലക്കാട് സ്വദേശികളായ യുവ ഫോട്ടോഗ്രാഫർമാരുടെ കാറാണ് അപകടത്തിൽ പെട്ടത്. നാലുപേർക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂർ ചന്ദനപ്പുറം സ്വദേശി അജിത്ത് (24), പിരിയാരി സ്വദേശി വിനീഷ് (31) എന്നിവരാണ് മരിച്ചത്.

ചാവടി മേൽപ്പാലത്തിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിർദിശയിൽ വന്ന കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഒരു തമിഴ്‌നാട് സ്വദേശിയും മരിച്ചു.അപകടത്തെ തുടർന്ന് ഇരുകാറുകളും തലകീഴായി മറിഞ്ഞു. സംഭവശേഷം വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തിറക്കിയത്. ഊട്ടിയിലെ ഫോട്ടോഗ്രാഫി ജോലി കഴിഞ്ഞ് പാലക്കാട്ടേക്ക് മടങ്ങുകയായിരുന്ന നാലംഗ സംഘമാണ് അപകടത്തിൽ പെട്ടത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, CAR ACCIDENT, YOUTH DIES, MADUKKARAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.