SignIn
Kerala Kaumudi Online
Tuesday, 31 March 2026 9.43 AM IST

'കിറ്റ്കാറ്റിന് ബ്രേക്കിട്ട് കള്ളന്മാർ'; മോഷണം പോയത് 12 ടൺ, ഇനി കടകളിൽ കിട്ടില്ലേ?

Increase Font Size Decrease Font Size Print Page
kitkat

റോം: ഈസ്റ്റർ വിപണി മുന്നിൽകണ്ട് വലിയ അളവിൽ നിർമ്മിച്ച് കയറ്റിയയച്ച 12 ടൺ കിറ്റ്കാറ്റ് മോഷണം പോയി. ഇറ്റലിയിലെ ഫാക്‌ടറിയിൽ നിന്നും പോളണ്ടിലേക്ക് കൊണ്ടുപോയ 413,793 കിറ്റ്കാറ്റ് ബാറുകളാണ് കാണാതായത്. മോഷണം പോയ ചോക്ലേറ്റിന്റെ പൊടിപോലും കണ്ടെത്താനായില്ല. യൂറോപ്പിലാകെ വിതരണം ചെയ്യാൻ ലക്ഷ്യമിട്ടാണ് ലോഡ് കയറ്റിവിട്ടത്. ഇത് മോഷണം പോയതോടെ യൂറോപ്പിലെ ഈസ്റ്റർ വിപണിയിൽ കിറ്റ്കാറ്റിന് ക്ഷാമം നേരിട്ടേക്കുമെന്നാണ് മുന്നറിയിപ്പ്.

ഒരു കിറ്റ്കാറ്റ് ബ്രേക്ക് എടുക്കൂ എന്നുള്ളതാണ് ബ്രാൻഡിന്റെ ഐക്കണിക് മുദ്രാവാക്യം. ഇത്‌ കാര്യമായെടുത്ത കള്ളന്മാർ 12 ടൺ കിറ്റ്കാറ്റ് മോഷ്‌ടിച്ചുകൊണ്ട് വിപണിയിൽ ഒരു ബ്രേക്ക് ഉണ്ടാക്കിയതായി തോന്നുന്നുവെന്ന് മാതൃകമ്പനിയായ നെസ്‌ലെ പറയുന്നു.

കള്ളന്മാർ ഇത് യൂറോപ്യൻ വിപണിയിൽ തന്നെ എത്തിക്കുമെന്നാണ് നെസ്‌ലെ വിലയിരുത്തുന്നത്. അങ്ങനെയെങ്കിൽ ഓരോ ചോക്ലേറ്റ് ബാറിലുമുള്ള ബാർ കോഡ് സ്‌കാൻ ചെയ്‌താൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇത് മനസിലാക്കാം. അതേസമയം, മോഷണം ചോക്ലേറ്റ് വിതരണത്തെ ബാധിക്കാതിരിക്കുന്നതിനുവേണ്ട നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മോഷണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അധികൃതർ അറിയിച്ചു.

TAGS: NEWS, STOLEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.