
കൊച്ചി: വനിതാദിനത്തിന്റെ ഭാഗമായി കൊച്ചിയിലെ മാറുന്ന ഐ.ടി ആവാസവ്യവസ്ഥയിൽ വനിതാ സംരംഭകത്വത്തിന്റെ പങ്ക് എന്ന വിഷയത്തിൽ ഉച്ചകോടി സംഘടിപ്പിച്ചു. ഇൻഫോപാർക്കിലെ എൻ.ഒ.വി, കിൻഡർ ഹോസ്പിറ്റൽസ്, സ്റ്റാർട്ടപ്പ് കൂട്ടായ്മയായ അവ ഭാരത് എന്നിവ സംയുക്തമായാണ് സംഘടിപ്പിച്ചത്. ഐ.ബി.എം കൊച്ചി എച്ച്.ആർ ലീഡർ സരിത നായർ, ടി.സി.എസ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്‌സ് മേധാവി സുജാത മാധവ്, ലിങ്ക്ഡ് ഇൻ സീനിയർ ഡയറക്ടർ ഗ്രിസ്ബിൻ ജോബിൻസൺ, കേരള സ്റ്റാർട്ടപ്പ് മിഷൻ മുൻ പ്രോജക്ട് ഡയറക്ടർ കാർത്തിക് പരശുറാം, ലക്ഷ്മി നായർ, സരിന അസീസ്, ജിലു ജോസഫ് തുടങ്ങിയവർ സംസാരിച്ചു. വനിതാസംരംഭകർക്കും പ്രൊഫഷണലുകൾക്കും ആശയങ്ങൾ പരീക്ഷിക്കാനും ആശയവിനിമയം നടത്താനും ഉച്ചകോടി വഴിയൊരുക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |