കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസും കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷനും (കെ.എസ്.എസ്.ഐ.എ) സംയുക്തമായി 'വ്യവസായ കേരളം: വർത്തമാനവും ഭാവിയും" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യുട്ടീവ് ചെയർമാൻ ഡോ. വിജു ജേക്കബ്, ജിയോജിത്ത് മാനേജിംഗ് ഡയറക്ടറും കുസാറ്റ് സിൻഡിക്കേറ്റ് അംഗവുമായ സി.ജെ. ജോർജ്, സി.ഐ.എ ചെയർമാൻ നവാസ് മീരാൻ, അപ്പോളോ ടയേഴ്സ് മേധാവി ജോർജ് ഉമ്മൻ, ജെൻ റോബോട്ടിക്സ് സി.ഇ.ഒ വിമൽ ഗോവിന്ദ്, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് നിസാറുദീൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |