
ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈയിലേക്ക് കൂടുമാറിയ സഞ്ജുവിന് ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ല. തന്റെ മുന്‍ ടീമിനെതിരെ വെറും ആറ് റണ്‍സ് മാത്രമാണ് ഏഴ് പന്തുകള്‍ നേരിട്ട സഞ്ജു സാംസണ് നേടാനായത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ നാന്ദ്രെ ബര്‍ഗറുടെ പന്തില്‍ സഞ്ജുവിന്റെ കുറ്റി തെറിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് 19.4 ഓവറില്‍ 127 റണ്‍സ് മാത്രമെ നേടാനായുള്ളൂ. എട്ടാമനായി ക്രീസിലെത്തിയ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ജേമി ഓവര്‍ടണ്‍ നേടിയ 43(36) റണ്‍സാണ് സിഎസ്‌കെയുടെ സ്‌കോര്‍ മൂന്നക്കം കടത്തിയത്.
സഞ്ജു സാംസണ്‍ 6(7), ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് 6(11), ആയുഷ് മാത്രെ 0(1) എന്നിവര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ സ്‌കോര്‍ 19ന് മൂന്ന്. ഈ ഘട്ടത്തില്‍ ഇംപാക്ട് സബ് ആയി സര്‍ഫറാസ് ഖാനെ സിഎസ്‌കെ കളത്തിലിറക്കുകയായിരുന്നു. 17(12) റണ്‍സാണ് താരത്തിന് നേടാനായത്. മാത്യു ഷോര്‍ട്ട് 2(7), കാര്‍തിക് ശര്‍മ്മ 18(15), ശിവം ദൂബെ 6(4) എന്നിവരും നിരാശപ്പെടുത്തി. നൂര്‍ അഹമ്മദ് 1(9), മാറ്റ് ഹെന്റി 5(7) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. അന്‍ഷുല്‍ കാംബോജ് 7*(10) പുറത്താകാതെ നിന്നു.
ചെന്നൈക്കായി സഞ്ജുവിന് തിളങ്ങാനായില്ലെങ്കിലും ചെന്നൈ വിട്ട് തന്റെ ആദ്യ ഐപിഎല്‍ ടീമായ രാജസ്ഥാനിലേക്ക് മടങ്ങിയ രവീന്ദ്ര ജഡേജ ബൗളിംഗില്‍ തിളങ്ങി. മൂന്നോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍ എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബ്രിജേഷ് ശര്‍മ്മ, സന്ദീപ് ശര്‍മ്മ, രവി ബിഷ്‌ണോയി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |