വണ്ടൂർ: രാജസ്ഥാനിലെ ശ്രീ ജഗതീഷ് പ്രസാദ് ജബർമാൽ ഡിബ്രവാല യൂണിവേഴ്സിറ്റിയിൽ നിന്നും നഴ്സിംഗിൽ ഡോ.അസ്ഹറുദ്ദീൻ കാപ്പിൽ ഡോക്ടറേറ്റ് നേടി. ഖത്തർ നഴ്സിംഗിൽ കൃത്രിമ ബുദ്ധിയും റോബോട്ടിക്സും സ്വീകരിക്കുന്നതിനെ കുറിച്ച് നഴ്സുമാരുടെ അറിവ്, സമീപനം, ധാരണ എന്നിവ അന്വേഷിക്കുന്ന ഒരു വിവരണാത്മക ക്രോസ്സ് സെക്ഷണൽ പഠനം എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്. ഖത്തർ ഗവ. ഹമദ് മെഡിക്കൽ കോർപറേഷനിൽ ക്ലിനിക്കൽ റിസർച്ച് നഴ്സ് ഇൻ ചാർജ് ആണ്. ഡോ.റോബിൻസ് തോമസിന്റെ കീഴിലായിരുന്നു പഠനം. വണ്ടൂർ പുളിക്കൽ ശവ്വാൽ ഹൗസിൽ പരേതനായ മുഹമ്മദ് കാപ്പിലിന്റെയും പി.കെ.മൈമൂനത്തിന്റെയും മകനാണ്. ഭാര്യ: ഡോ.ഷമീമ മുഹമ്മദ്. മക്കൾ:സാറ ഫാത്തിൻ, ഐയ്ദൻ കാപ്പിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |