പത്തനംതിട്ട : ജില്ലയിലെ കോന്നി, റാന്നി മണ്ഡലങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകയായി ന്യൂഡൽഹി, ത്രിപുര ഭവൻ സ്‌പെഷ്യൽ റസിഡന്റ് കമ്മിഷണർ ബ്രംനീത് കൗർ ചുമതലയേറ്റു. പത്തനംതിട്ട കളക്ടറേറ്റിലെത്തിയ നിരീക്ഷകയെ ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ല കളക്ടർ എസ്.പ്രേം കൃഷ്ണൻ സ്വീകരിച്ചു. പൊതുജനങ്ങൾക്കും രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്കും തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതി അഴൂർ സർക്കാർ അതിഥി മന്ദിരത്തിലെ നിരീക്ഷകയുടെ ഓഫീസിൽ നേരിട്ട് രാവിലെ 10 മുതൽ 11 വരെ അറിയിക്കാം. ഇമെയിൽ : generalrannikonni@gmail.com. ഫോൺ: 8590645258.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |