
കാരയ്ക്കാട് : ഗുരുധർമ്മ പ്രചരണസഭ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരു സ്മൃതി സംഗമവും ചെറിയനാട് പഞ്ചായത്ത് കമ്മിറ്റി രൂപീകരണവും നടത്തി. പാറയ്ക്കൽ ശ്രീനാരായണ ധർമ്മസേവാ സംഘം പ്രസിഡന്റ് കെ.എൻ.ഭദ്രൻ ഉദ്ഘാടനം ചെയ്തു. ജി.ഡി.പി.എസ് ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കെ.ബി.യശോധരൻ അദ്ധ്യക്ഷത വഹിച്ചു. ലീലാബോസ് പ്രഭാഷണം നടത്തി. അഡ്വ.ദീപ സ്റ്റൈനറ്റ്, സ്മിത ഷെറു, ശാന്തമ്മ എന്നിവർ പ്രസംഗിച്ചു. ചെറിയനാട് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ : രാജൻ മാവടി (പ്രസിഡന്റ്), സുരേന്ദ്രൻ (സെക്രട്ടറി), ഡോളി, തങ്കമണി മോഹൻ, ചന്ദ്രമതി, പ്രമോദ്, സൂരജ്, അരുൺ (കമ്മിറ്റി അംഗങ്ങൾ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |