ഓയൂർ: നെടുമൺകാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നവനീതം ചാരിറ്റബിൾ ട്രസ്റ്റും ധന്യ ഡയഗ്നോസ്റ്റിക് സെന്ററും ചേർന്ന് കലയപുരം ആശ്രയ കേന്ദ്രത്തിലേക്ക് 50,000 രൂപയുടെ ചെക്ക് കൈമാറി. നവനീതം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.കെ. മോഹൻലാൽ, സെക്രട്ടറി സുരേഷ് യേശുദാസൻ, ട്രഷറർ ബിജു പഴങ്ങാലം, ട്രസ്റ്റ് എക്സിക്യുട്ടിവ് അംഗങ്ങളായ ജയഘോഷ് നല്ലില, പ്രജീഷ്, ഓമനക്കുട്ടൻ, അൻസാർ, കേരളകൗമുദി ഓയൂർ ലേഖകൻ സുരേഷ് ഓയൂർ എന്നിവർ എന്നിവർ ആശ്രയ സെക്രട്ടറി കലയപുരം ജോസിന് ചെക്ക് കൈമാറി. ആശ്രയ അന്തേവാസികൾക്കൊപ്പം പ്രാർത്ഥനാ യോഗത്തിലും പങ്കെടുത്തു . ഓശാന ഞായറാഴ്ച പ്രത്യേക പ്രാർത്ഥനയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |