SignIn
Kerala Kaumudi Online
Tuesday, 21 April 2026 12.10 PM IST

വൈദ്യുതി തൂൺ വാടക; റൈറ്റ് ഒഫ് വേ നടപ്പാക്കണമെന്ന് സി.ഒ.എ

Increase Font Size Decrease Font Size Print Page
mpm

തിരൂർ: കേബിൾ വലിക്കാൻ വൈദ്യുതി തൂണിന്റെ വാടക നൂറ് രൂപയായി നിശ്ചയിച്ച് കേന്ദ്രസർക്കാർ കൊണ്ടുവന്ന റൈറ്റ് ഒഫ് വേ നടപ്പാക്കാൻ കെ.എസ്.ഇ.ബി തയ്യാറാവണമെന്ന് തിരൂരിൽ നടന്ന കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചെങ്കിലും റൈറ്റ് ഒഫ് വേ നടപ്പിലാക്കുന്നതിൽ കെ.എസ്.ഇ.ബി വിമുഖത കാണിക്കുകയാണ്. മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കണമെന്നാണ് കോടതി വിധി.

സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ, വൈസ് പ്രസിഡന്റ് എം.രാജ്‌മോഹൻ, കെ.വി.രാജൻ, കെ.വിജയകൃഷ്ണൻ, കെ.ഗോവിന്ദൻ, പി.എസ്.സിബി, നിസാർ കോയ പറമ്പിൽ എന്നിവരടങ്ങിയ സബ് കമ്മിറ്റികൾ സമ്മേളനം നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി പ്രവീൺ മോഹൻ (സംസ്ഥാന പ്രസിഡന്റ് ), പി.ബി.സുരേഷ് (ജനറൽ സെക്രട്ടറി), ബിനു ശിവദാസ് (ട്രഷറർ),​ പി.എസ്.സിബി, നിസാർ കോയ പറമ്പിൽ(സെക്രട്ടറിമാർ) രാജ് മോഹൻ മാമ്പ്ര (വൈസ് പ്രസിഡന്റ്) തിരഞ്ഞെടുത്തു.

TAGS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.