SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.59 AM IST

തരൂരിനൊപ്പം സെൽഫി: ഭിന്നശേഷിക്കാരനു നേരെ കൈയേറ്റശ്രമം

Increase Font Size Decrease Font Size Print Page
tharoor

കുമളി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ശശി തരൂർ എം.പിക്കൊപ്പം സെൽഫി എടുക്കാനെത്തിയ ഭിന്നശേഷിക്കാരനായ കോൺഗ്രസ് പ്രവർത്തകനുനേരെ കൈയേറ്റ ശ്രമം. ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യുവാണ് പ്രവർത്തകനെ ബലമായി തള്ളിമാറ്റിയത്. സംഭവം വിവാദമായതോടെ പ്രവർത്തകനെ സ്റ്റേജിൽ വിളിച്ചു വരുത്തി തരൂരിനൊപ്പം ഫോട്ടോ എടുപ്പിച്ച് മാത്യു പ്രശ്നം പരിഹരിച്ചു. കുമളി ഒന്നാം മൈലിലായിരുന്നു സംഭവം. കോൺഗ്രസ് പീരുമേട് ബ്ലോക്ക് കമ്മിറ്റി അംഗമായ മഹേഷിനെയാണ് സി.പി. മാത്യു ബലമായി തള്ളിമാറ്റിയത്.

തരൂർ എത്തിയതോടെ വലിയ തിരക്ക് സ്‌റ്റേജിനു മുന്നിൽ അനുഭവപ്പെട്ടു. ഇതിനിടെ തരൂരിനൊപ്പം സെൽഫി എടുക്കാൻ മഹേഷ് ശ്രമിച്ചതോടെ ഡി.സി.സി പ്രസിഡന്റ് തള്ളിമാറ്റുകയായിരുന്നു. ഇതിനെ അവിടെയുണ്ടായിരുന്ന പ്രവർത്തകർ ചോദ്യം ചെയ്തു.

TAGS: THAROOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.