SignIn
Kerala Kaumudi Online
Friday, 03 April 2026 4.38 AM IST

നാലുവയസുകാരനെ കാലിൽതൂക്കി നിലത്തേയ്‌ക്കിട്ട്‌ യുവാവ്, ഇരുമ്പ് വടികൊണ്ടടിച്ചു; പിന്നിൽ കുട്ടിയുടെ പിതാവിനോടുള്ള പക

Increase Font Size Decrease Font Size Print Page

vignesh

മുംബയ്: അച്ഛനോടുള്ള വൈരാഗ്യത്തിന് നാലുവയസുകാരനെ ക്രൂരമായി മർദിച്ച് യുവാവ്. മർദനത്തിൽ ഗുരതരമായി പരിക്കേറ്റ വിഗ്‌നേശിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ സന്ദീപ് പവാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മുംബയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലാണ് സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കുട്ടിയുടെ പിതാവുമായി പ്രതി വഴക്കിട്ടിരുന്നു. ഇതിന്റെ പക തീർക്കാനാണ് ഇയാൾ വിഗ്‌നേശിനെ മർദിച്ചത്. താമസസ്ഥലത്തിന്‌ സമീപത്ത്‌ പാർക്ക് ചെയ്‌തിട്ടിരുന്ന ഓട്ടോറിക്ഷയിലിരുന്ന് മറ്റുകുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു വിഗ്‌നേശ്. ഇവിടേക്കെത്തിയ സന്ദീപ് കുട്ടിയുടെ കാലിൽ തൂക്കി നിലത്തേയ്‌ക്കിട്ടു. ശേഷം ഇരുമ്പ് വടികൊണ്ട് കുട്ടിയുടെ തലയിയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചു. സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെല്ലാം പേടിച്ച് മാറിനിന്നു. വിഗ്‌നേഷിനെ ഉടൻ തന്നെ മീരാറോഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

TAGS: CASE DIARY, ATTACK, INJURY, TREATMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.