SignIn
Kerala Kaumudi Online
Wednesday, 01 April 2026 10.39 AM IST

അനൂപ് ആന്റണിയുടെ പര്യടനം പെരിങ്ങരയിൽ

Increase Font Size Decrease Font Size Print Page

തിരുവല്ല : എൻ.ഡി.എ സ്ഥാനാർഥി അനൂപ് ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്തിൽ ആവേശകരമായ സ്ഥാനാർത്ഥി പര്യടനം നടന്നു. തുറന്ന വാഹനത്തിൽ തോണിക്കടവിൽ നിന്നാരംഭിച്ച റാലി ഇടിഞ്ഞില്ലം ജംഗ്ഷൻ, വാമനപുരം, കറുകയിൽ ജംഗ്ഷൻ, ചാത്തങ്കരി, ഒട്ടത്തിൽപടി എന്നീ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് പെരിങ്ങര ജംഗ്ഷനിൽ സമാപിച്ചു. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും മറ്റ് വാഹനങ്ങളും അകമ്പടിയായ പര്യടനത്തിന് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. പര്യടനം കടന്നുപോയ എല്ലാ കേന്ദ്രങ്ങളിലും വൻ സ്വീകരണങ്ങൾ ലഭിച്ചു. ജനങ്ങളുടെ ശക്തമായ പിന്തുണയോടെ മാറ്റം സാക്ഷാത്കരിക്കാമെന്ന ആത്മവിശ്വാസമുണ്ടെന്ന് അനൂപ് ആന്റണി പറഞ്ഞു. വികസനവും ജനക്ഷേമവും ലക്ഷ്യമാക്കി പ്രവർത്തിക്കാനുള്ള പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു. പര്യടനത്തിൽ പ്രവർത്തകരുടേയും നേതാക്കളുടേയും സജീവ സാന്നിദ്ധ്യം ശ്രദ്ധേയമായി.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.