SignIn
Kerala Kaumudi Online
Wednesday, 01 April 2026 2.33 PM IST

അൻവർ സാദത്ത് ശ്രീമൂലനഗരം പഞ്ചായത്തിൽ

Increase Font Size Decrease Font Size Print Page
mla

ആലുവ: ആലുവ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്തിന്റെ അഞ്ചാം ദിവസത്തെ പൊതുപര്യടനം ശ്രീമൂലനഗരം പഞ്ചായത്തിൽ ആവേശമായി. രാവിലെ കൊണ്ടോട്ടി കവലയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ.അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ പി.കെ. സിറാജ് അദ്ധ്യക്ഷനായി. മലയാറ്റൂർ തീർത്ഥാടകരുടെ ആശിർവാദവും തിരുവൈരാണിക്കുളത്തിന്റെ പുണ്യഭൂമി പകർന്ന ആത്മീയ ചൈതന്യവുമായി കൊടുംവെയിൽ അവഗണിച്ചായിരുന്നു പര്യടനം. ചൊവ്വര സെന്റ് മേരീസ് പള്ളിക്ക് മുന്നിൽ സ്ഥാനാർത്ഥി പ്രാർത്ഥനയും നടത്തി. നൂറോളം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു പര്യടനം. ശ്രീമൂലനഗരം സർക്കാർ എൽ.പി സ്കൂൾ എത്തിയപ്പോൾ ദേശീയ മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറി അൽക ലാംബ, ജെബി മേത്തർ എം.പി തുടങ്ങിവരും സ്ഥാനാർത്ഥിക്കൊപ്പം അണിചേർന്നു. തുടർന്ന് നേതാക്കളുടെ അകമ്പടിയോടെ ശ്രീമൂലനഗരം ടൗണിൽ നടന്ന റോഡ് ഷോ ശാന്തിനഗറിൽ സമാപിച്ചു. ആദിപരാശക്തി ക്ഷേത്രത്തിലെത്തി ഭക്തർക്കിടയിലെത്തിയും വോട്ടഭ്യർത്ഥന നടത്തി. രാത്രി ശ്രീഭൂതപുരത്ത് നടന്ന സമാപന സമ്മേളനത്തിൽ നടൻ സലിംകുമാർ മുഖ്യാതിഥിയായി. നേതാക്കളായ വി.പി.ജോർജ്, ലത്തീഫ് പൂഴിത്തുറ, ബാബു പുത്തനങ്ങാടി, പി.എൻ.ഉണ്ണിക്കൃഷ്ണൻ, കെ.കെ.ജമാൽ, ജോണി കൂട്ടാല, പ്രിൻസി ഡേവിസ്, ലിന്റോ പി ആന്റു, കെ.സി.മാർട്ടിൻ, വിപിൻദാസ്, സെബാ മുഹമ്മദാലി, ശ്രീദേവി മധു തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, ERNAKULAM, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.