മാള: കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ആർ.സുനിൽകുമാറിന്റെ അന്നമനട, കുഴൂർ പഞ്ചായത്തുകളിലൂടെയുള്ള പര്യടനത്തിന് ഊഷ്മള സ്വീകരണം. രാവിലെ 7.30ന് മേലഡൂരിൽ നിന്ന് ആരംഭിച്ച പര്യടനം രാത്രി വരെ വിവിധ കേന്ദ്രങ്ങളിൽ തുടരുകയാണ്. കീഴഡൂർ, മലയാംകുന്ന്, ചാരുപടി, ആലത്തൂർ, അന്നമനട സെന്റർ, വാളൂർ, വെസ്റ്റ് കൊരട്ടി തുടങ്ങിയ പ്രദേശങ്ങളിൽ പ്രവർത്തകരും നാട്ടുകാരും ചേർന്ന് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തി വോട്ട് അഭ്യർത്ഥിച്ച സുനിൽകുമാർ, വികസനവും ക്ഷേമപദ്ധതികളും തുടരുമെന്ന് ഉറപ്പ് നൽകി. മൂന്നുമുറി, തുമ്പരശ്ശേരി, കാക്കുളിശ്ശേരി, കുഴൂർ മേഖലകളിലും വൈകുന്നേരത്തോടെ കുണ്ടൂർ, എരവത്തൂർ, തെക്കുംഞ്ചേരി, കുളത്തേരി തുടങ്ങി നിരവധി കേന്ദ്രങ്ങളിലും പര്യടനം സജീവമായി. പര്യടനത്തിന് എം. രാജേഷ്, എം.ആർ.അപ്പുക്കുട്ടൻ, സി.സി. വിപിൻചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |