
പറവൂർ: ചേന്ദമംഗലം നടുവിൽ വല്ലത്ത് എൻ.വി. നാരായണനച്ചൻ (80, റിട്ട. ഡെപ്യൂട്ടി കളക്ടർ) നിര്യാതനായി. ദീർഘകാലം പറവൂർ തഹസിൽദാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എൻ.ജി.ഒ യൂണിയൻ, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ, കെ.എസ്.എസ്.പി.യു മുൻ ഭാരവാഹിയായിരുന്നു. ചേന്ദമംഗലം അയ്യപ്പസ്വാമി ക്ഷേത്രം മുൻ പ്രസിഡന്റാണ്. ഇന്ത്യയിൽ ആദ്യമായി പറവൂർ നിയോജകമണ്ഡലത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച ഘട്ടത്തിൽ വോട്ടർ ഐ.ഡി വിതരണം ഉൾപ്പെടെയുള്ളവയ്ക്ക് നേതൃത്വം നൽകി. ജനകീയാസൂത്രണത്തിന്റെ ആദ്യനാളുകളിൽ നിർണായക പങ്കുവഹിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാലിയം ക്ഷേത്രത്തിന് പടിഞ്ഞാറുവശമുള്ള വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മക്കൾ: അഞ്ജന, പരേതനായ അനിൽകുമാർ. മരുമക്കൾ: അഞ്ജന, സന്തോഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
