
2027ൽ ആയിരിക്കും ആർട്ടെമിസ് 3 ദൗത്യം വിക്ഷേപിക്കുക.ആർട്ടിമിസ്-2 ദൗത്യത്തിൽ ബഹിരാകാശ പേടകം ചന്ദ്റോപരിതലത്തിൽ ലാൻഡിങ് നടത്തില്ല.അതേസമയം ആർട്ടിമിസ് 3 ദൗത്യം ചന്ദ്രനിൽ ഇറങ്ങും.ആർട്ടിമിസ്-2 ദൗത്യത്തിൽ സംഘത്തിന്റെ കണ്ടെത്തലുകളും പരീക്ഷണങ്ങളും അനുഭവസമ്പത്തും ചന്ദ്രനിലേക്ക് ഇറങ്ങുന്ന അടുത്ത ദൗത്യത്തെ കൂടുതൽ എളുപ്പമാക്കും.2022 ഓഗസ്റ്റിലാണ് നാസയുടെ ഡീപ് സ്പേസ് എക്സ്പ്ലോറേഷൻ സിസ്റ്റങ്ങളുടെ ആദ്യത്തെ സംയോജിത ഫ്ലൈറ്റ് പരീക്ഷണമായ ആർട്ടിമിസ് I നാസ പരീക്ഷിച്ചത്. ആർട്ടിമിസ് II ഉപയോഗിച്ച് നാസ അതിന്റെ ഓറിയോൺ ബഹിരാകാശ പേടകവും ആഴത്തിലുള്ള ബഹിരാകാശ പര്യവേക്ഷണ സംവിധാനങ്ങളും യഥാർത്ഥ സാഹചര്യങ്ങളിൽ കർശനമായി പരീക്ഷിക്കും.
എന്തൊക്കെ പരീക്ഷണങ്ങൾ നടത്തും?
ആർട്ടിമിസ്-3 ദൗത്യത്തിന് മുന്നോടിയായി ജീവൻ നിലനിർത്തുന്ന വസ്തുക്കളും മറ്റ് നിർണായക സംവിധാനങ്ങളും ആർട്ടിമിസ്-2 ദൗത്യത്തിൽ പരിശോധിക്കും. ഇതിനായി പേടകം ഭൂമിക്ക് ചുറ്റും ഒരു പ്രാരംഭ ഭ്രമണപഥം പൂർത്തിയാക്കും. ഭൂമിയോട് അടുത്തായിരിക്കുമ്പോൾ തന്നെ,ശ്വസിക്കാൻ കഴിയുന്ന വായു ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ജീവൻ നിലനിർത്തുന്ന സംവിധാനങ്ങളുടെ പ്രകടനം ക്രൂ വിലയിരുത്തും.തുടർന്ന് ബഹിരാകാശയാത്രികർ ചന്ദ്രന്റെ ഗുരുത്വാകർഷണം ഉപയോഗിച്ച് ഒരു ട്രാൻസ്-ലൂണാർ ഇഞ്ചക്ഷൻ ബേൺ പരീക്ഷിക്കും.ഈ ദൗത്യം ബഹിരാകാശയാത്രികരെ ഭൂമിയിൽ നിന്ന് 230,000 മൈലിലധികം ദൂരത്ത് എത്തിക്കും.മടക്കയാത്രയ്ക്കായി പേടകം അധിക എഞ്ചിൻ ബേണുകൾ ഇല്ലാതെ ഭൂമിയിലേക്ക് തിരികെ എത്താൻ അനുവദിക്കുന്ന സ്വതന്ത്ര പാത പിന്തുടരും.ഉയർന്ന വേഗതയിലായിരിക്കും പേടകം അന്തരീക്ഷ പുനഃപ്രവേശിക്കുക. പസഫിക് സമുദ്രത്തിലായിരിക്കും സ്പ്ലാഷ്ഡൗൺ നടക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |