SignIn
Kerala Kaumudi Online
Saturday, 25 April 2026 8.43 AM IST

വെറും അഞ്ച് ദിവസംകൊണ്ട് ക്യാൻസർ ഭേദമാകും? മരുന്ന് കണ്ടെത്തി ഗവേഷകർ, രോഗികളിൽ പരീക്ഷിച്ച് ഫലം കണ്ടു

Increase Font Size Decrease Font Size Print Page
cancer-cell

ആശുപത്രികളുടെയും മറ്റ് ആരോഗ്യ കേന്ദ്രങ്ങളുടെയും ചികിത്സകരുടെയും എണ്ണത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ് കേരളം. ഏറ്റവും കുറഞ്ഞത് അഞ്ച് കിലോമീറ്ററിനുള്ളിൽ ഡോക്ടറുടെയോ ചെറുതും വലുതുമായ ആശുപത്രികളുടെയോ സേവനം ലഭ്യമാകാത്ത ഒരു സ്ഥലവും കേരളത്തിൽ ഇല്ലെന്നുതന്നെ പറയാം.

വൃത്തിയുടെയും ശുദ്ധിയുടെയും കാര്യത്തിൽ മലയാളികൾ ജീവിതചര്യയുടെ ഭാഗമായിത്തന്നെ ഉയർന്ന നിലവാരം പുലർത്തുന്നവരാണ്. ഇക്കാര്യങ്ങളൊക്കെ പരിഗണിക്കുമ്പോൾ രോഗബാധിതരുടെ എണ്ണം കുറഞ്ഞ സംസ്ഥാനമായി മാറേണ്ടതാണെങ്കിലും സ്ഥിതിവിപരീതമാണ്. കേരളത്തിൽ ദിനംപ്രതി രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. മലയാളികളെ ബാധിക്കുന്ന മാരക രോഗങ്ങളിലൊന്നാണ് ക്യാൻസർ. കേരളത്തിൽ ഓരോ വർഷവും ക്യാൻസർ രോഗികളുടെ എണ്ണം വർദ്ധിച്ചുവരികയാണ്.

patient

ക്യാൻസർ രോഗികളുടെ എണ്ണത്തിൽ പത്തുവർഷത്തിനിടെ സംസ്ഥാനത്ത് 54 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2019 മുതൽ 2024 വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ ഓരോ വർഷവും ആയിരത്തിലേറെപ്പേർക്ക് രോഗം സ്ഥിരീകരിക്കുന്നു. കേരളത്തിൽ ഒരുലക്ഷം പേരിൽ 173 പേർ ക്യാൻസർ ബാധിതരാണ്. ദേശീയ ശരാശരി 98.5ൽ നിൽക്കുമ്പോഴാണിത്. കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ രോഗബാധിതരാകുന്നു. ജീവിതശൈലിയാണ് പ്രധാന വില്ലനെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴിതാ ഇതിനൊരു ആശ്വാസം നൽകുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ക്യാൻസർ അഞ്ച് ദിവസത്തിൽ അപ്രത്യക്ഷമാക്കാൻ കഴിയുന്ന മരുന്ന് കണ്ടെത്തി എന്ന റിപ്പോർട്ടുകളാണ് പുറത്തുവിട്ടിരിക്കുന്നത്.

തലച്ചോറിലെ ക്യാൻസറായ ഗ്ലിയോബ്ലാസ്റ്റോമ ചികിത്സിക്കുന്നതിനാണ് പുതിയ മാർഗം കണ്ടെത്തിയിരിക്കുന്നത്. CAR-T സെൽ തെറാപ്പി എന്നാണ് ചികിത്സാരീതിയുടെ പേര്. 2024ൽ നടത്തിയ പരീക്ഷണത്തിൽ ചികിത്സിച്ച മൂന്ന് രോഗികളിൽ രോഗം കുറഞ്ഞതായി കണ്ടെത്തിയെന്ന് യുഎസിലെ മാസ് ജനറൽ ക്യാൻസർ സെന്ററിലെ ഗവേഷകർ റിപ്പോർട്ട് ചെയ്തു. ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നതനുസരിച്ച്, CARv3-TEAM-E T എന്ന മരുന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഈ ചികിത്സ ചെയ്‌ത് വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ക്യാൻസർ കോശം ചുരുങ്ങിയതായി കണ്ടെത്തി. ചിലരിൽ പൂർണമായും ഭേദമായി.

1

എന്താണ് CAR-T തെറാപ്പി?

ക്യാൻസർ രോഗിയുടെ പ്രതിരോധശേഷിയുള്ള കോശങ്ങൾ ഉപയോഗിച്ചാണ് CAR-T തെറാപ്പി ചെയ്യുന്നത്. ഈ ചികിത്സയെക്കുറിച്ചുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. T-cell engaging antibody molecules (TEAMs) എന്നറിയപ്പെടുന്ന ബൈസ്പെസിഫിക് ആന്റിബോഡികളുമായി സംയോജിപ്പിച്ചുകൊണ്ടാണ് മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

വിവിധതരം ക്യാൻസറുകളെ പ്രതിരോധിക്കാനും നശിപ്പിക്കാനും ഇവ പര്യാപ്‌തമെന്നാണ് ഗവേഷകർ പറയുന്നത്. പെട്ടെന്ന് ഫലം കിട്ടുന്നതിനായി രോഗിയുടെ തലച്ചോറിലേക്ക് മരുന്ന് കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. 57 വയസ് മുതല്‍ 74 വയസുവരെ പ്രായമുള്ള രോഗികളിലാണ് പരീക്ഷണം നടത്തിയത്. ഇവര്‍ മുമ്പ് കീമോതെറാപ്പിക്ക് വിധേയരായവരായിരുന്നു. ആറുമാസത്തിനുള്ളില്‍ ഒരാളുടെ ട്യൂമര്‍ 60 ശതമാനത്തോളം മാറി. ഒരാള്‍ക്ക് വെറും 5 ദിവസം കൊണ്ടും ട്യൂമര്‍ അപ്രത്യക്ഷമാകുകയും തുടര്‍ന്നുള്ള പരിശോധനയില്‍ സുഖം പ്രാപിച്ചതായി കണ്ടെത്തുകയും ചെയ്തുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

എന്നാൽ, കുത്തിവയ്പ്പിന് പിന്നാലെ പനിയും ചെറിയ മാനസിക പ്രയാസങ്ങളുമുണ്ടായേക്കാമെന്ന് ഡോക്ടര്‍മാര്‍ പരീക്ഷണത്തിന് വിധേയരായവരോട് പറഞ്ഞിരുന്നു. എന്നാല്‍ മൂവരും പരീക്ഷണത്തോട് സഹകരിക്കുകയായിരുന്നു. പഠനഫലത്തില്‍ കൂടുതല്‍ വിശദമായ ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഫലവത്താണെന്ന് വീണ്ടും തെളിഞ്ഞാല്‍ കാന്‍സര്‍ ചികില്‍സയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമാകുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

TAGS: HEALTH, CANCER TREATMENT, MEDICINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.