SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.36 AM IST

ക്ഷേത്രനട തുറക്കും മുൻപ് പൂജാരി വലിയ മണി മുഴക്കുന്നത് എന്തിനെന്ന് അറിയുമോ?

Increase Font Size Decrease Font Size Print Page
temple-bell

മനസിനെ ശുദ്ധീകരിക്കാനും പോസിറ്റീവിറ്റി നിറയ്‌ക്കാനും ഉതകുന്നതാണ് ക്ഷേത്ര ദർശനം. ഇഷ്‌ട ദേവനെ കാണാനെത്തുമ്പോൾ മനസിലെ മാലിന്യ ചിന്തകളകറ്റി ഭക്തിയോടെ വേണം എത്താൻ. അതുവരെ നമ്മെ അകറ്റിയ ചിന്തകളെ നീക്കി മനസ് ദേവനിലെത്തിക്കാൻ വേണ്ടിയുള്ളതാണ് ക്ഷേത്രത്തിലെ മണികൾ. ഓംകാര ധ്വനി അന്തരീക്ഷത്തിൽ അലയടിക്കുന്നതിനാണ് മണികൾ സഹായിക്കുന്നത്.

സാധാരണയായി ഒരു ക്ഷേത്രത്തിനകത്ത് കയറിയാൽ ചെറിയ പലതരം വലുപ്പത്തിലുള്ള മണികൾ കാണാം. ക്ഷേത്ര ശ്രീകോവിലിന് സമീപം ദ്വാരപാലകർക്ക് തൊട്ടടുത്ത് രണ്ട് വലിയ മണികളും ഉണ്ടാകും. പഞ്ചലോഹങ്ങളാൽ നിർമ്മിതമാണ് ഈ മണികൾ. ചെമ്പ്, സ്വർണം, ഇരുമ്പ്, പിച്ചള,വെള്ളി എന്നിവയാണ് പഞ്ചലോഹങ്ങൾ. ഈ കൂട്ടാണ് മണിയുണ്ടാക്കാൻ വേണ്ടത്.

ക്ഷേത്രത്തിന് പുറത്ത് നട കാണാവുന്ന തരത്തിലും വലിയ മണികൾ ഉണ്ടാകാറുണ്ട്. ഈ മണികൾ ക്ഷേത്രത്തിൽ ദീപാരാധനയോ പ്രത്യേക പൂജകളോ വരുന്ന സമയം ഭക്തർ‌ മുഴക്കാറുണ്ട്. ഒരു ക്ഷേത്രം തുറക്കുന്ന സമയത്ത് ശാന്തിക്കാരൻ അഥവാ പൂജാരി മണിമുഴക്കിയാണ് നട തുറക്കുന്നത്. പുറമേയുള്ള ദ്വാരപാലകരുടെ അനുമതി വാങ്ങി പൂജയ്ക്കായി നടതുറക്കാൻ പോകുന്നു എന്ന് ദേവനെ അറിയിക്കാനാണിത്. ഏത് ക്ഷേത്രത്തിലും ഇത് പതിവാണ്.

നമ്മുടെ തലച്ചോറിന്റെ ഇരുഭാഗങ്ങളെയും മണിനാദത്തിന്റെ ഒച്ച ശുദ്ധമാക്കുന്നു. മറ്റ് കാര്യങ്ങളിൽ നിന്നും ശ്രദ്ധ പെട്ടെന്ന് ദേവനിലേക്ക് മാറുന്നു. ഇതുവഴി നമ്മുടെ ഔറ മെച്ചപ്പെടും. ഈ മണിയ്‌ക്ക് പുറമേ പൂജാരികൾ പ്രധാന പൂജ ചെയ്യുമ്പോൾ മണി കൈയിലെടുത്ത് മുഴക്കാറുണ്ട്. ശിവപൂജയ്‌ക്ക് ഉപയോഗിക്കുന്ന മണിയ്‌ക്ക് പിടിയുടെ മുകളിൽ നന്ദികേശനെയും വിഷ്‌ണുവിന് പിടിയിൽ ഗരുഡനോ ചക്രായുധമോ കാണാം. ചിലപ്പോൾ ഹനുമാന്റെ രൂപമുള്ള പിടിയും കാണാവുന്നതാണ്.

TAGS: RITUALS, BELL, TEMPLE, POSITIVITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.