
അന്തിക്കാട്: കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ കലുങ്ക് - ആൽത്തറ സംവാദങ്ങൾക്ക് വീണ്ടും തുടക്കമായി. നാട്ടിക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി.സി.മുകുന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അന്തിക്കാട് കുളത്തിന് ചേർന്നുള്ള ആൽത്തറയിലാണ് സംവാദം നടന്നത്. കുറഞ്ഞത് 15,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുകുന്ദൻ ജയിക്കുമെന്ന് ഉറപ്പാണെന്നും ആദ്യമായി നടത്തിയ കലുങ്ക് സംവാദം തകർക്കാൻ പുള്ളിൽ രാഷ്ട്രീയ വക്രങ്ങൾ വേലായുധൻ ചേട്ടനെ ഉപയോഗിക്കുകയായിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. നാസിക് എം.എൽ.എ മഹേഷ്, ഡോ. വൈഭവ്, നാസിക് മണ്ഡലം പ്രസിഡന്റ് രജേഷ്, തൃശൂർ ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ സെക്രട്ടറി ജാൻസി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |