SignIn
Kerala Kaumudi Online
Friday, 03 April 2026 10.09 AM IST

'10 വർഷത്തിനുള്ളിൽ ഒരുപാട് വികസനം ഉണ്ടായി'; അഴീക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിക്കായി വോട്ട് അഭ്യർത്ഥിച്ച് നിഖില വിമൽ

Increase Font Size Decrease Font Size Print Page
nikhila-vimal

കണ്ണൂർ: അഴീക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി കെ വി സുമേഷിനായി വോട്ട് അഭ്യർത്ഥിച്ച് ചലച്ചിത്രതാരം നിഖിലാ വിമൽ. അഴീക്കോട് കഴിഞ്ഞ തവണയും താൻ സുമേഷിനായി വോട്ട് അഭ്യർത്ഥിച്ചിരുന്നെന്നും ജയിക്കാനായി പ്രാർത്ഥിച്ചിരുന്നെന്നും നിഖില പറഞ്ഞു. കണ്ണൂരിലെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയ നിഖില, ഇത്തവണയും സുമേഷിനെ വിജയിപ്പിക്കണമെന്ന് പറഞ്ഞു. നേരത്തെ തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്യാമളയ്‌ക്ക് വേണ്ടിയും നിഖില വോട്ട് അഭ്യർത്ഥിച്ചിരുന്നു.

'അഴീക്കോട് കഴിഞ്ഞ തവണ സുമേഷേട്ടൻ മത്സരിച്ചപ്പോൾ ഞാൻ റോഡ് ജാഥയിൽ പങ്കെടുത്തിട്ടുണ്ട്. അതും എന്റെ ആദ്യത്തെ റോഡ് ജാഥയിൽ. ആ സമയത്ത് ഞാൻ എന്നും പ്രാർത്ഥിക്കുമായിരുന്നു സുമേഷേട്ടൻ ജയിക്കണേ ഇല്ലെങ്കിൽ നാണക്കേടാകുമല്ലോയെന്ന്. കഴിഞ്ഞതവണത്തെ തുടർച്ചയായി ഇത്തവണയും സുമേഷേട്ടന് വോട്ട് ചെയ്യണമെന്ന് നിങ്ങളോട് വന്നു പറയാൻ സാധിച്ചതിൽ വലിയ സന്തോഷം. ഇപ്രാവശ്യം ജയിക്കണമെന്നാണ് എന്റെ പ്രാർത്ഥന. ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കാലം തൊട്ട് സുമേഷേട്ടനെ അറിയാം. പല പരിപാടികളിലും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. തളിപ്പറമ്പിൽ താമസിക്കുന്ന എന്നെ സംബന്ധിച്ച് പുതിയ പറമ്പിലെ ബ്ലോക്ക് ഒഴിവാക്കിത്തന്നത് ഏറെ ഉപകാരപ്പെട്ടു. എനിക്ക് മാത്രമല്ല, ഒരുപാട് പേർക്ക് ഉപകാരപ്പെട്ടു. അതിന് സുമേഷേട്ടൻ വലിയ പരിശ്രമം നടത്തിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിൽ നാട്ടിൽ ഒരുപാട് വികസനം ഉണ്ടായിട്ടുണ്ട്. നമുക്ക് അറിയാവുന്നവരാണ് അതിന് പിന്നിലെന്നത് അഭിമാനവും സന്തോഷവുമുള്ള കാര്യമാണ്. ഇത്തവണത്തെ ഇലക്ഷനും സുമേഷേട്ടൻ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കട്ടെയെന്ന് ആശംസിക്കുന്നു'- നിഖില പറഞ്ഞു.

TAGS: ACTRESS, ELECTION, CELEBRITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.