
തിരുവനന്തപുരം: മുൻ ഡി.പി.ഐയും എൻട്രൻസ് കമ്മീഷണറുമായിരുന്ന ശാസ്തംമംഗലം,ശ്രീരംഗം ലെയ്ൻ എ-19ൽ
കെ. ശിവരാജ വിജയൻ (റിട്ട. ഐ.എ.എസ്- 87)നിര്യാതനായി.സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് ശാന്തികവാടത്തിൽ.ഹാർബർ എൻജിനീയറിംഗ് വകുപ്പിന്റെ പ്രഥമ ചീഫ് എൻജിനിയറായിരുന്നു.കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ തുടക്കം കുറിക്കുന്നതിലെ പ്രേരകശക്തിയായിരുന്നു.കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് മാനേജിംഗ് ഡയറക്ടറടക്കം സർക്കാർതലത്തിൽ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.ഭാര്യ: പി.വത്സലകുമാരി.മക്കൾ: എസ്.വേണുഗോപാൽ (ലീഡ് സ്ട്രക്ചറൽ എൻജിനീയർ, എൻ.പി.സി.സി, അബുദാബി), എസ്.ഉണ്ണിക്കൃഷ്ണൻ (വൈസ് പ്രസിഡന്റ്, ഭാരത് റീഇൻഷ്വറൻസ്). മരുമക്കൾ: കലാ വേണുഗോപാൽ, അനന്ദലക്ഷ്മി ഉണ്ണികൃഷ്ണൻ. ചെറുമക്കൾ: ഡോ.നന്ദന വേണുഗോപാൽ, അനന്ദകൃഷ്ണൻ (ബി.ടെക് വിദ്യാർത്ഥി), കാശിനാഥൻ ഉണ്ണികൃഷ്ണൻ (ഡൽഹി പബ്ലിക് സ്‌കൂൾ വിദ്യാർത്ഥി). സഞ്ചയനം ഏഴിന് രാവിലെ 8.30ന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |