SignIn
Kerala Kaumudi Online
Friday, 03 April 2026 9.03 PM IST

റെയ്‌ഹാനത്തും മുഹമ്മദ് ഹനീഫയും നടത്തിയത് നിരവധി യാത്രകൾ, ഇടയ്ക്കിടെ ഹനീഫയുടെ വാടകവീട്ടിൽ താമസം,​​ ഒടുവിൽ കൈയോടെ പൊക്കി

Increase Font Size Decrease Font Size Print Page
case-diary

കോഴിക്കോട് : കോഴിക്കോട് എം.ഡി.എം.എയുമായി പിടിയിലായ സ്ത്രീയെയും പുരുഷനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മുക്കം പൂളപ്പോയിൽ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫ പി. (36)​,​ പൂളപ്പൊയിൽ താമസിക്കുന്ന കോഴിക്കോട് ബേപ്പൂർ സ്വദേശി റെയ്‌ഹാനത്ത് (45)​ എന്നിവരെയാണ് മുക്കം പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ഡാൻസാഫ് സംഘം പിടികൂടിയത്. രണ്ടിടങ്ങളിൽ നിന്നായി ഇരുവരും വില്പനയ്ക്കെത്തിച്ച രണ്ടേമുക്കാൽ കിലോഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.

മുഹമ്മദ് ഹനീഫയെ വ്യാഴാഴ്ച പുലർച്ചെ മുക്കം അഗസ്ത്യൻമൂഴി സിവിൽ സ്റ്റേഷന് മുൻവശം വച്ച് 517 ഗ്രാം എം.ഡി.എം.എയുമായാണ് പിടികൂടിയത്. അഞ്ച് ദിവസം മുൻപ് റെയ്‌ഹാനത്തിനൊപ്പം ലഹരി വാങ്ങാനായി ഇയാൾ പോയിരുന്നു. തിരിച്ച് നാട്ടിലെത്തി മറ്റൊരാൾക്ക് വില്പന നടത്തുന്നതിനിടെയാണ് പിടിയിലായത്. പിടിയിലായത്. ഒരു സ്ത്രീയുമൊത്ത് ലഹരി എത്തിിക്കാൻ പോയെന്ന് റൂറൽ എസ്.പിക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഹനീഫ പിടിയിലാവുന്നത്.

ഡൽഹിയിൽ നിന്നും ബംഗളുരുവിൽ നിന്നും ഇയാൾ ലഹരി എത്തിക്കാറുണ്ട്. നിരന്തരം ഇതിനായി ഇയാൾ ഡൽഹിയിലേക്ക് വിമാനയാത്രകളും നടത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. റെയ്‌ഹാനത്തിന്റെ യാത്രകൾ നിരന്തരം നിരീക്ഷിച്ചുവന്ന പൊലീസിന് ഇവർ ഇടയ്ക്കിടെ മുഹമ്മദ് ഹനീഫയുടെ വാടകവീട്ടിൽ താമസിക്കുന്നതായി വിവരം കിട്ടിയിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിലാണ് 2.286 കിലോ ഗ്രാം എം.ഡി.എം.എ പിടികൂടിയത്. വർഷങ്ങളായി ഒഡിഷയിൽ നിന്ന് കാലികളെ ഇറക്കി ആന്ധ്രയിലും മറ്റും വില്പന നടത്തിയിരുന്ന ഹനീഫ് പിന്നീട് ലഹരിക്കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു,​

TAGS: CASE DIARY, CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.