
കൊച്ചി: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിൽ പൂത്തോട്ട സ്വാമി ശാശ്വതികാനന്ദ കോളേജിൽ നടന്ന ഇന്റർ യൂണി. വനിതാ ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ചാമ്പ്യന്മാരായി. സേലം പെരിയാർ യൂണിവേഴ്സിറ്റിയെ 30 - 34നാണ് തോൽപ്പിച്ചത്. സൗത്ത് സോൺ വിജയികളായ എം.ജിക്ക് ഈ വിജയം ഇരട്ടി മധുരമായി. വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാറും മുൻ ഇന്ത്യൻ വോളിബാൾ ടീം ക്യാപ്ടനും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫും ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു.
പെരിയാർ യൂണിവേഴ്‌സിറ്റി രണ്ടാം സ്ഥാനവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെരിയാർ യൂണിവേഴ്സിറ്റിയിലെ സംഗീത പ്ലേയർ ഒഫ് ദി ടൂർണമെന്റായി. ടോപ് സ്‌കോററായി മേനകയും മികച്ച ഗോൾകീപ്പറായി ഭുവനയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഡിഫൻഡറിനുള്ള പുരസ്‌കാരം എം.ജിയിലെ അഞ്ജുവിനാണ്.
സമാപന സമ്മേളനത്തിൽ കോളേജ് മാനേജർ എ.ഡി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി കെ.കെ. അരുൺ കാന്ത്, വൈസ് പ്രസിഡന്റ് അനില സാബു, മുൻ മാനേജർ ഇ.എൻ. മണിയപ്പൻ, വൈസ് പ്രിൻസിപ്പൽ കെ.എൻ. ശ്രീകാന്ത്, അക്കാഡമിക് കോ-ഓർഡിനേറ്റർ സുരേഷ് എം. വേലായുധൻ, യൂണിയൻ കമ്മിറ്റി മെംബർ അഭിലാഷ് കൊല്ലംപറമ്പിൽ, ടെക്‌നിക്കൽ കമ്മിറ്റി കൺവീനർ ഡോ. ഷാജി ജോസ്, സി.ആർ. അജേഷ് എന്നിവർ സംബന്ധിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ.എസ്. ഉല്ലാസ് സ്വാഗതവും കോളേജ് കായിക വിഭാഗം മേധാവി വി.കെ. ബിജുമോൻ നന്ദിയും പറഞ്ഞു.
,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |