
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് എൻഡിഎ ക്യാമ്പിന് ആവേശം പകരാൻ തലസ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റോഡ് ഷോ ആരംഭിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ, വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ എന്നിവർ മോദിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്.
തിരുവനന്തപുരം നഗരമദ്ധ്യത്തിലെ കിള്ളിപ്പാലം മുതൽ കരമന വരെ ഒന്നര കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് പ്രധാനമന്ത്രിയുടെ ഇന്നത്തെ ആദ്യ പൊതുപരിപാടി. ശേഷം ആറ് മണിയോടെ തിരുവനന്തപുരത്ത് എത്തുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മോദി കേരളത്തിൽ എത്തുന്നത്. കോട്ടയം ചങ്ങനാശ്ശേരിയിലെ എൻഎസ്എസ് ഹിന്ദു കോളേജ് മൈതാനത്ത് ഹെലിക്കോപ്ടർ മാർഗം ഇറങ്ങിയ പ്രധാനമന്ത്രി അവിടെ നിന്നും റോഡ് മാർഗമാണ് തിരുവല്ലയിലേക്ക് പുറപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |