
ബംഗളൂരു: സാമ്പത്തിക തർക്കത്തെത്തുടർന്ന് ഭാര്യയെ കഴുത്തിൽ ചവിട്ടിക്കൊന്നു. കർണാടകയിലെ നാഗസന്ദ്രയിലാണ് സംഭവം. കാവ്യയാണ് (35)
മരിച്ചത്. സാമ്പത്തിക തർക്കത്തെത്തുടർന്നായിരുന്നു കൊലപാതകം. ഭർത്താവ് ധാര്യപ്പയെ (45) പൊലീസ് കസ്റ്റഡിയിലെടുത്തു.
സഹോദരന് രണ്ട് ലക്ഷം രൂപ നൽകാനുള്ള ധാര്യപ്പയുടെ തീരുമാനത്തെ കാവ്യ എതിർത്തതാണ് കൊലപാതകത്തിന് കാരണമായത്. ശനിയാഴ്ച ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. തുടർന്ന് കാവ്യയെ ഉപദ്രവിക്കുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം പ്രതി രണ്ട് മണിക്കൂറോളം മൃതദേഹത്തിനൊപ്പം കഴിഞ്ഞു. പിന്നീട് പൊലീസിൽ അറിയിച്ചു. രണ്ട് മക്കളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |