
നാഗർകോവിൽ: തമിഴനാട്ടിലെ കുളച്ചൽ നിയോജക മണ്ഡലത്തിൽ കോൺഗ്രസിന് അപ്രതീക്ഷിതമായ സ്ഥാനാർത്ഥി. വിളവങ്കോട് മുൻ എം.എ.ൽഎ ഡോ. താരകൈ കത്ബർട്ടാണ് ഡി.എം.കെ - കോൺഗ്രസ് സഖ്യ സ്ഥാനാർത്ഥി.വിളവങ്കോട് എം.എൽ.എയായിരുന്ന വിജയധരണി രാജി വച്ചതിനെ തുടർന്ന് 2024ലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാണ് താരകൈ എം.എൽ.എയായത്. 2011 മുതൽ 2021ലെ തിരഞ്ഞെടുപ്പ് വരെ അഭിഭാഷകനായ പ്രിൻസ് ആയിരുന്നു സ്ഥാനാർത്ഥി.കുളച്ചലിൽ മത്സ്യത്തൊഴിലാളികളുടെ വോട്ട് അധികമായതിനാലാണ് താരകൈയെ പുതിയ പരീക്ഷണത്തിനിറക്കുന്നത്. 64 വർഷത്തിന് ശേഷമാണ് ഒരു വനിതാ മത്സ്യത്തൊഴിലാളിയെ കളത്തിലിറക്കുന്നത്. അതിന്റെ സന്തോഷത്തിലാണ് വനിതാ മത്സ്യ ബന്ധന തൊഴിലാളികൾ.
ജില്ലയിൽ ടി.വി.കെയ്ക്ക് കുളച്ചൽ നിയോജകമണ്ഡലത്തിലാണ് അധികം വോട്ടുള്ളതെന്നാണ് കണക്കെടുപ്പ്. ഡോ.പ്രേം അലക്സ് ലോറൻസാണ് ടി.വി.കെ സ്ഥാനാർത്ഥി. അഭിഭാഷകനായ ശിവകുമാറാണ് ബി.ജെ.പി സ്ഥാനാർത്ഥി. മത്സ്യത്തൊഴിലാളികളുടെ വോട്ടാണ് വിജയത്തെ നിർണയിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |