
നാഗർകോവിൽ: കേരള - തമിഴ്നാട് അതിർത്തിയിലെ വിളവങ്കോട് മണ്ഡലത്തിൽ ഇത്തവണ കോൺഗ്രസ് - ബി.ജെ.പി വാശിപ്പോര്. മുൻ കോൺഗ്രസ് എം.എൽ.എ എസ്. വിജയധരണിയാണ് ബി.ജെ.പി സ്ഥാനാർത്ഥി. മലയാളിയും മിഖായേൽ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാനുമായ ടി.ടി. പ്രവീണാണ് കോൺഗ്രസ് - ഡി.എം.കെ സഖ്യ സ്ഥാനാർത്ഥി.
കഴിഞ്ഞ മൂന്ന് ടേമിൽ വിജയധരണിയാണ് ഇവിടെ വിജയിച്ചത്. എന്നാൽ 2024ൽ വിജയധരണി എം.എൽ. എ സ്ഥാനം രാജിവച്ച് ബി.ജെ.പിയിൽ ചേർന്നു. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി താരക കത്ബർട്ടിനായിരുന്നു വിജയം.
മണ്ഡലത്തിൽ പ്രബല വിഭാഗമായ സി.എസ്.ഐ സഭാംഗമാണ് പ്രവീൺ. സൗത്ത് ഡയസ് സെക്രട്ടറിയുമാണ്. നിലവിലെ എം.എൽ.എ താരക ആർ.സി വിഭാഗവും. വിജയധരണി ഹിന്ദുവാണ്. താരകയ്ക്ക് കുളച്ചൽ സീറ്റ് നൽകിയാണ് പ്രവീണിനെ വിളവങ്കോട്ട് ഇറക്കുന്നത്. ടി.വെ.കെ സ്ഥാനാർത്ഥി മൈക്കിൾകുമാർ ഇരു മുന്നണിക്കും ഭീഷണിയാകുമെന്നാണ് കണക്കുകൂട്ടൽ. അഭിഭാഷകനായ മൈക്കിൾ മണ്ഡലത്തിൽ സുപരിചിതനാണ്. നാം തമിഴർ പാർട്ടിയുടെ മരിയ സ്റ്റെല്ലയും മത്സര രംഗത്തുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |