
ലണ്ടൻ : ഇംഗ്ളീഷ് എഫ്.എ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും സെമിയിലേക്ക് കടന്നപ്പോൾ ആഴ്സനലും ലിവർപൂളും ക്വാർട്ടറിൽ പുറത്തായി.ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ പോയിന്റ് നിലയിൽ മുന്നിട്ടുനിൽക്കുന്ന ആഴ്സനലിനെ 2-1ന് സതാംപ്ടണാണ് ക്വാർട്ടറിൽ തോൽപ്പിച്ചത്. 35-ാം മിനിട്ടിൽ റോസ് സ്റ്റിവാർട്ട്, 85-ാം മിനിട്ടിൽ ഷിയ ചാൾസ് എന്നിവരാണ് സതാംപ്ടണിന് വേണ്ടി സ്കോർ ചെയ്തത്. 68-ാം മിനിട്ടിൽ വിക്ടർ ഗ്യോക്കറസ് ആഴ്സനലിനായി സ്കോർ ചെയ്തു.
മാഞ്ചസ്റ്റർ സിറ്റിയാണ് ലിവർപൂളിനെ ക്വാർട്ടറിൽ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് തോൽപ്പിച്ചത്. ഹാട്രിക് നേടിയ എർലിംഗ് ഹാലാൻഡും അന്റോയിൻ സെമന്യോയും ചേർന്നാണ് ലിവർപൂളിന്റെ വലനിറച്ചത്. 39,45,57 മിനിട്ടുകളിലായിരുന്നു ഹാലാൻഡിന്റെ ഗോളുകൾ. 50-ാം മിനിട്ടിലായിരുന്നു സെമന്യോയുടെ ഗോൾ. മറുപടിയില്ലാത്ത ഏഴു ഗോളുകൾക്ക് പോർട്ട് വലേയെ കീഴടക്കിയാണ് ചെൽസി സെമിയിലെത്തിയത്. ജോറൽ ഹാറ്റോ,യാവോ പെഡ്രോ,ജോർദാൻ ലോറൻസ് ഗബ്രിയേൽ,ടോസിൻ അഡറാബിയോ,ആന്ദ്രേ സാന്റോസ്,എസ്റ്റിയാവോ,അലജാന്ദ്രോ ഗർനാച്ചോ എന്നിവരാണ് ചെൽസിക്ക് വേണ്ടി സ്കോർ ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |